കോണ്‍ഗ്രസ്സിലെ പി കെ രാഗേഷ് കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: കോണ്‍ഗ്രസ്സിലെ പി കെ രാഗേഷ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 28 വോട്ടുകളാണ് പി കെ രാഗേഷിന് ലഭിച്ചത്. മേയര്‍ സ്ഥാനം കോണ്‍ഗ്രസ് ലീഗിന് കൈമാറും.

നാലര വര്‍ഷത്തിനിടെ മൂന്നാം തവണയാണ് കണ്ണൂര്‍ കോര്‍പറേഷനില്‍ ഡപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ലീഗിലെ സി സമീറായിരുന്നു ആദ്യ ഡപ്യൂട്ടി മേയര്‍. കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷ് എല്‍ഡിഎഫിനൊപ്പം ചേര്‍ന്നതോടെ സമീറിന് സ്ഥാനം നഷ്ടമായി. പി കെ രാഗേഷ് ഡപ്യൂട്ടി മേയറായി. രാഗേഷ് കോണ്‍ഗ്രസിലേക്ക് മടങ്ങിയതോടെ അവിശ്വാസ പ്രമേയത്തിലൂടെ എല്‍ഡിഎഫ് രാഗേഷിനെ പുറത്താക്കുകയായിരുന്നു.

ലീഗ് അംഗത്തെ കൂറ് മാറ്റിയായിരുന്നു എല്‍ഡിഎഫിന്റെ രാഷ്ട്രീയ നീക്കം. രാഗേഷിന്റെ തിരിച്ചുവരവോടെ യുഡിഎഫിന് ലഭിച്ച മേയര്‍ സ്ഥാനം ആറ് മാസം വീതം കോണ്‍ഗ്രസും ലീഗും പങ്കിട്ടെടുക്കാനായിരുന്നു ധാരണ. എന്നാല്‍ സ്വന്തം പാര്‍ട്ടിയിലെ അംഗം കൂറ് മാറിയത് ലീഗിന് തിരിച്ചടിയായി. അതോടെ മേയര്‍ സ്ഥാനം കൈമാറുന്നതും അനിശ്ചിതത്വത്തില്‍ ആവുകയായിരുന്നു. രാഗേഷ് വിജയിച്ചതോടെ അടുത്ത നാല് മാസം കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനം ലീഗിന് ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാവേലി സ്‌റ്റോറില്‍ ജീവനക്കാരിക്ക് പാമ്പ് കടിയേറ്റു

0
കോഴിക്കോട് : അരൂരിലെ മാവേലി സ്‌റ്റോറില്‍ ജീവനക്കാരിക്ക് പാമ്പ് കടിയേറ്റു....

സർക്കാർജോലിയും സ്വത്തും ലക്ഷ്യം ; അച്ഛനെയും ആയുഷി കൊലപ്പെടുത്തിയതെന്ന് ആരോപിച്ച് ബന്ധു

0
ജയ്പുർ : രാജസ്ഥാനിലെ ജയ്പുരിൽ സർക്കാർ ജോലിക്കും സ്വത്തിനുംവേണ്ടി മകൾ അമ്മയെ...

സിപിഎം നിർണായക കേന്ദ്രകമ്മിറ്റിയോഗത്തിൽ പങ്കെടുക്കാതെ കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജൻ

0
ദില്ലി: വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ പുതിയ അഭിപ്രായ ഭിന്നതയ്ക്ക് പിന്നാലെ...

കുടുംബശ്രീയുടെ ‘ജീവൻ ദീപം ഒരുമ’ പദ്ധതി വഴി 16.7 ലക്ഷം അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ

0
തിരുവനന്തപുരം : കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ‘ജീവൻ ദീപം...