കണ്ണൂര്‍: ജീവനക്കാരി ക്വാറന്റൈനില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ഡിഐജി ഓഫിസിലെ മിനിസ്റ്റീരിയല്‍ വിംഗ് അടച്ചു. നാല് ദിവസത്തേയ്ക്കാണ് ഓഫീസ് അടച്ചത്. കോവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്ര സ്വദേശിക്കൊപ്പം ബസില്‍ യാത്ര ചെയ്തിരുന്നതിനാലാണ് ഡിഐജി ഓഫിസിലെ വനിതാ ജീവനക്കാരിയോടു ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചത്. കഴിഞ്ഞ 29ന് ഇവര്‍ കണ്ണൂരില്‍നിന്നു ചെറുപുഴയിലേക്കു യാത്ര ചെയ്ത സ്വകാര്യ ബസിലാണു കോവിഡ് ബാധിച്ചയാള്‍ ഉണ്ടായിരുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇവര്‍ ഓഫിസില്‍ വന്നിരുന്നു. ഇക്കാരണത്താല്‍ തിങ്കളാഴ്ച വരെ ജീവനക്കാര്‍ ആരും ഡിഐജി ഓഫിസില്‍ വരേണ്ടെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ജീവനക്കാരി ക്വാറന്റൈനില്‍ പ്രവേശിച്ചു ; കണ്ണൂര്‍ ഡിഐജി ഓഫിസിലെ മിനിസ്റ്റീരിയല്‍ വിംഗ് അടച്ചു
RECENT NEWS
Advertisment