Tuesday, April 16, 2024 10:33 pm

വായ്പകളുടെ പേരിൽ അധിക നിരക്ക് ഈടാക്കാൻ കഴിയില്ല ; ബാങ്കുകളോട് ആർബിഐ

For full experience, Download our mobile application:
Get it on Google Play

ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഒക്ടോബർ 1 മുതൽ റീട്ടെയിൽ മൈക്രോ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള വായ്പ എടുക്കുന്നവർക്ക് പലിശയും മറ്റ് ചിലവുകളും ഉൾപ്പെടെ ലോൺ കരാറിനെ (KFS) കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ നൽകണം. നിലവിലുള്ള ഉപഭോക്താക്കൾക്ക് നൽകുന്ന പുതിയ വായ്പകളും ഇതിൽ ഉൾപ്പെടുന്നു. ഈ നിർദ്ദേശം ആർബിഐയുടെ നിയന്ത്രണത്തിന് കീഴിൽ വരുന്ന എല്ലാ സ്ഥാപനങ്ങളും നൽകുന്ന റീട്ടെയിൽ, എംഎസ്എംഇ ടേം ലോണുകൾക്ക് ബാധകമായിരിക്കും. ആർബിഐയുടെ പരിധിയിൽ വരുന്ന ധനകാര്യ സ്ഥാപനങ്ങളുടെ സേവനങ്ങൾ സംബന്ധിച്ച എല്ലാ വിവരങ്ങളും നൽകുന്നതിനും സുതാര്യത വർദ്ധിപ്പിക്കുന്നതിനുമാണ് ഈ തീരുമാനം. ഇതോടെ വായ്പയെടുക്കുന്നവർക്ക് വായ്പയെ കുറിച്ചുള്ള കൃത്യമായ എല്ലാ വിവരങ്ങളും അറിഞ്ഞ ശേഷം തീരുമാനങ്ങൾ എടുക്കാൻ കഴിയും. ലോൺ കരാറിന്റെ പ്രധാന വസ്തുതകളുടെ ലളിതമായ ഭാഷാ വിവരണമാണ് കെഎഫ്എസ്. ഇത് കടം വാങ്ങുന്നവർക്ക് വായ്പാ ദാതാക്കൾ നൽകുന്നു.

Lok Sabha Elections 2024 - Kerala

മാർഗ്ഗനിർദ്ദേശങ്ങൾ എത്രയും വേഗം നടപ്പിലാക്കാൻ ധനകാര്യ സ്ഥാപനങ്ങൾ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ആർബിഐ അറിയിച്ചു. ഒക്ടോബർ 1-ന് ശേഷം അനുവദിച്ച എല്ലാ റീട്ടെയിൽ, എംഎസ്എംഇ ടേം ലോണുകളുടെയും കാര്യത്തിൽ, നിർദ്ദേശങ്ങൾ പാലിക്കണം. റിസർവ് ബാങ്കിന്റെ പരിധിയിലുള്ള സ്ഥാപനങ്ങൾ കടമെടുക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് ഈടാക്കുന്ന ഇൻഷുറൻസ്, നിയമപരമായ ഫീസ് തുടങ്ങിയ തുകയും വാർഷിക ശതമാന നിരക്കിന്റെ (എപിആർ) ഭാഗമാകുമെന്ന് ആർബിഐ അറിയിച്ചു. ഇത് പ്രത്യേകം വെളിപ്പെടുത്തണം. അത്തരം ചാർജുകൾക്കുള്ള രസീതുകളും അനുബന്ധ രേഖകളും കൃത്യമായ സമയത്തിനുള്ളിൽ വായ്പ എടുത്ത വ്യക്കിക്ക് നൽകും. കൂടാതെ ലോൺ കരാറിൽ പരാമർശിച്ചിട്ടില്ലാത്ത ഏതെങ്കിലും ചാർജുകൾ വായ്പയുടെ കാലയളവിൽ ഒരു ഘട്ടത്തിലും വായ്പക്കാരന്റെ വ്യക്തമായ സമ്മതമില്ലാതെ ഈടാക്കാൻ കഴിയില്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സർക്കാർ അനുമതിയില്ലാതെ മരം മുറിക്കാൻ പാടില്ല : കേരളം ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

0
ദില്ലി: കേരളത്തിലെ വനഭൂമി ക്രമീകരണനിയമപ്രകാരമുള്ള പട്ടയഭൂമിയിലെ മരങ്ങളുടെ അധികാരം സംസ്ഥാനസർക്കാരിനെന്ന് സുപ്രീം...

സൗദിയിൽ മാധ്യമ പ്രവർത്തകർക്ക്​ തൊഴിൽ രജിസ്ട്രേഷൻ നിർബന്ധമാക്കി

0
റിയാദ്​: സൗദിയിൽ മാധ്യമ പ്രവർത്തകർക്ക്​ തൊഴിൽ രജിസ്ട്രേഷൻ നിർബന്ധമാക്കി. ഇതിനുള്ള തീയതി...

സുഹൃത്തുക്കൾക്കൊപ്പം കനാലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

0
തൊടുപുഴ: സുഹൃത്തുക്കൾക്കൊപ്പം കനാലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തട്ടക്കുഴ ഓലിക്കാമറ്റം മഠത്തിൽ...

കേന്ദ്രത്തിന്റെ എതിര്‍പ്പ് തള്ളി സുപ്രീംകോടതി : ശ്രീജയെ ജഡ്ജിയാക്കാന്‍ ശുപാര്‍ശ

0
ന്യൂഡല്‍ഹി: അഭിഭാഷക ശ്രീജ വിജയലക്ഷ്മിയെ കേരള ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്താന്‍ സുപ്രീംകോടതി...