ഇന്ദിര വധം ആഘോഷിച്ച് പ്രകടനം ; കൊലപാതകം ആഘോഷിക്കുന്നത് അംഗീകരിക്കില്ലെന്ന് മീനാക്ഷി ലേഖി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധം ചിത്രീകരിക്കുന്ന ഫ്ലോട്ടുമായി കാനഡയിലെ ബ്രാംപ്റ്റൺ നഗരത്തിൽ ഖലിസ്ഥാൻ അനുകൂലികൾ നടത്തിയ പ്രകടനത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. ഒരു കുറ്റകൃത്യവും ആഘോഷിക്കുന്നത് ശരിയല്ലെന്ന് മീനാക്ഷി ലേഖി ചൂണ്ടിക്കാട്ടി. ഏതൊരു ജനാധിപത്യ സർക്കാരിന്റെയും അധികാര പരിധിക്കുള്ളിൽ കൊലപാതകമെന്നത് നീതീകരിക്കാനാകാത്ത കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടിയ മീനാക്ഷി ലേഖി, കാനഡ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

‘‘ഏതൊരു ജനാധിപത്യ സംവിധാനത്തിലും കൊലപാതകമെന്നത് വലിയ കുറ്റകൃത്യം തന്നെയാണ്. ഇത്തരമൊരു കുറ്റകൃത്യത്തെ ആഘോഷിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. കാനഡയിൽ ഇതുമായി ബന്ധപ്പെട്ട നടന്ന എല്ലാക്കാര്യങ്ങളും നിയമത്തിന്റെ പരിധിക്കുള്ളിൽ വരുന്നതും ക്രമസമാധാനവുമായി ബന്ധപ്പെട്ടതുമാണ്. കാനഡ സർക്കാർ ഉചിതമായ നടപടി ഉറപ്പാക്കണം’ – മീനാക്ഷി ലേഖി എഎൻഐയോടു പറഞ്ഞു. ഖലിസ്ഥാൻ തീവ്രവാദികൾക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കുന്നതു കാന‍ഡ–ഇന്ത്യ ബന്ധത്തിനു ഗുണം ചെയ്യില്ലെന്നു വിദേശകാര്യമന്ത്രി എസ്.ജയശങ്കറും മുന്നറിയിപ്പു നൽകിയിരുന്നു.

വോട്ടുബാങ്ക് മുന്നിൽ കണ്ടാണ് ഇതനുവദിക്കുന്നത്. വിഘടനവാദികൾക്കും തീവ്രവാദികൾക്കും ഇതുപോലെ അവസരങ്ങൾ നൽകുന്നത് ഉഭയകക്ഷി ബന്ധത്തിനു ഗുണകരമല്ല. നേരത്തേയും ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കാനഡയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇന്ത്യ ഇടപെടുന്നുവെന്ന കാനഡ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോഡി തോമസിന്റെ പരാമർശത്തെ ജയശങ്കർ തള്ളിക്കളഞ്ഞിരുന്നു. രക്തം പുരണ്ട വെള്ളസാരി ധരിച്ച് ഇരുകൈകളും ഉയർത്തിനിൽക്കുന്ന ഇന്ദിരഗാന്ധിക്കുനേരെ തോക്കുകൾ ചൂണ്ടുന്നവരെ ചിത്രീകരിച്ച ഫ്ലോട്ടിന്റെ വിഡിയോ സമീപദിവസങ്ങളിലാണ് ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചത്. ഇന്ത്യയിലെ കാനഡയുടെ ഹൈക്കമ്മിഷണർ കാമറൺ മക്കെ സംഭവത്തെ അപലപിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...