24 മണിക്കൂറിനിടയില്‍ ഒറ്റ കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാതെ ധാരാവി

For full experience, Download our mobile application:
Get it on Google Play

മുംബൈ: കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയില്‍ ഏറ്റവും ആശങ്കയായി നിന്നത് ധാരാവി ആയിരുന്നു. ലക്ഷകണക്കിന് ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ ചേരിപ്രദേശത്ത് രോഗവ്യാപനമുണ്ടായാല്‍ അത് നിയന്ത്രണാതീതമാകുമെന്നായിരുന്നു മുഖ്യഭീതി. എന്നാല്‍ കൃത്യമായി പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയും നിയന്ത്രണങ്ങളിലൂടെയും ഈ മേഖലയില്‍ രോഗവ്യാപനം തടയാനായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഈ പ്രദേശത്ത് ഒരു കോവിഡ് കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് ആശ്വാസം പകര്‍ന്നിരിക്കുകയാണ്. ഏപ്രില്‍ ഒന്നിനാണ് ധാരാവി മേഖലയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ എട്ട് മാസത്തിനിടെ ഇത് ആദ്യമായാണ് ഇവിടെ നിന്നും ഒറ്റ കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരിക്കുന്നത്.

520ഏക്കറോളം (2.1സ്ക്വയര്‍ കിമീ) പരന്നു കിടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ, ലോകത്തിലെ തന്നെ വലിയ ചേരികളുടെ കൂട്ടത്തില്‍പ്പെടുത്താവുന്ന മേഖലയാണ് ധാരാവി.
ഇവിടെ ഇതുവരെ 3788 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3,464 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ പന്ത്രണ്ട് സജീവ കേസുകള്‍ മാത്രമാണ് പ്രദേശത്തുള്ളത്. ഇവരില്‍ എട്ടു പേര്‍ വീട്ടില്‍ തന്നെ ഐസലേഷനില്‍ കഴിയുകയാണ്. നാല് പേര്‍ കോവിഡ് കെയര്‍ സെന്‍ററിലും.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി ബാധിച്ച സംസ്ഥാനമാണ് . രോഗികളുടെ എണ്ണത്തിലും മരണക്കണക്കിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനം. കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകള്‍ അനുസരിച്ച്‌ സംസ്ഥാനത്ത് 19,09,951 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 18,04,871 പേര്‍ രോഗമുക്തരായിട്ടുണ്ട്. നിലവില്‍ 56022 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 49058 കോവിഡ് മരണങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....