Wednesday, July 3, 2024 4:19 pm

കെ.എസ്.ആര്‍.ടി.സി അന്തര്‍സംസ്ഥാന സര്‍വീസുകള്‍ പുനരാരംഭിക്കാത്തത് മൂലം യാത്രക്കാര്‍ ദുരിതത്തില്‍

For full experience, Download our mobile application:
Get it on Google Play

പുനലൂര്‍: ശബരിമല സീസണ്‍ തുടങ്ങി നിരവധി യാത്രക്കാര്‍ ഉണ്ടായിട്ടും ആര്യങ്കാവ് വഴിയുള്ള കെ.എസ്.ആര്‍.ടി.സി അന്തര്‍സംസ്ഥാന സര്‍വിസുകള്‍ പുനരാരംഭിക്കാത്തത് യാത്രക്കാരെ ബുദ്ധിമുട്ടാകുന്നു. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് എട്ടരമാസം മുന്‍പാണ്‌ ഇതുവഴിയുള്ള സര്‍വിസുകള്‍ ഇരുസംസ്ഥാനങ്ങളും നിര്‍ത്തിവെച്ചത്.

സംസ്ഥാനത്തെ അഞ്ച് തെക്കന്‍ ജില്ലകളില്‍ നിന്നായി ഏഴുപതോളം സര്‍വീസുകള്‍ രാപ്പകല്‍ ഇതുവഴി ഉണ്ടായിരുന്നു. കൂടാതെ, തമിഴ് നാടിന്‍റെയും ഇത്രയുംതന്നെ     സര്‍വീസുകളുണ്ടായിരുന്നു. ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന്​ സംസ്ഥാനത്തെ മറ്റ് അതിര്‍ത്തികളിലെല്ലാം അന്തര്‍സംസ്ഥാന സര്‍വിസുകള്‍ പുനരാരംഭിച്ചിരുന്നു. എന്നാല്‍, തെക്കന്‍ കേരളത്തിലുള്ളവര്‍ ആശ്രയിക്കുന്ന പ്രധാന അന്തര്‍സംസ്ഥാന പാതയായ ആര്യങ്കാവ് വഴിമാത്രം ഇതുവരെ സര്‍വിസ് തുടങ്ങാനുള്ള നടപടിയില്ല.

കോവിഡ് നിയന്ത്രണ ഇളവിനെ തുടര്‍ന്ന് ആര്യങ്കാവിലുള്ള കോവിഡ് പരിശോധനയടക്കം ഇളവ് വരുത്തിയിരുന്നു. കോവിഡും പാസും പരിശോധിക്കാനായി ആര്യങ്കാവില്‍ ആരംഭിച്ചിരുന്ന സെന്‍ററും ഭാഗികമായി നിര്‍ത്തലാക്കി. ഇപ്പോള്‍ അതിര്‍ത്തി കടന്നുപോകുന്നതിന് പേര് രജിസ്​റ്റര്‍ ചെയ്താല്‍ മതിയാകും.

മറ്റ് നൂലാമാലകളില്ല. എന്നാല്‍, ബസ് സര്‍വിസില്ലാത്തത് ദിവസവും ഇതുവഴി യാത്രചെയ്യുന്ന നിരവധിയാളുകളെ ബുദ്ധിമുട്ടിലാക്കുന്നു. കച്ചവടക്കാരെയും വിദ്യാര്‍ഥികളെയും കൂടാതെ, ശബരിമല തീര്‍ഥാടകരും ഇക്കൂട്ടത്തിലുണ്ട്. ശബരിമല സീസണില്‍ മുന്‍വര്‍ഷങ്ങളില്‍ തെങ്കാശിയിലേക്കടക്കം സ്പെഷല്‍ സര്‍വിസുകള്‍ കെ.എസ്.ആര്‍.ടി.സി നടത്തുന്നത് യാത്രക്കാര്‍ക്ക് അനുഗ്രഹമായിരുന്നു. ഇപ്പോള്‍ ഇതുവഴി കാര്യമായി ട്രെയിന്‍ സര്‍വിസുമില്ല. ചെന്നൈ എഗ്മൂര്‍ സ്പെഷല്‍ സര്‍വിസാണ് ആകെയുള്ള ട്രെയിന്‍.

ബസും ട്രെയിനും ഇല്ലാതായതോടെ ഇവിടെ നിന്നുള്ള യാത്രക്കാര്‍ ആര്യങ്കാവ് വരെയും തമിഴ്നാട്ടില്‍ നിന്നുള്ളവര്‍ പുളിയറിയിലും ബസിലെത്തി പിന്നെ ഓട്ടോ, ജീപ്പ് എന്നിവ വിളിച്ചാണ് ഇടക്കുള്ള 10 കിലോമീറ്ററോളം ദൂരം താണ്ടുന്നത്​. ഇതിന് നാലിരട്ടി ചാര്‍ജാണ് ഇടാക്കുന്നത്. നേരത്തേ ചങ്ങനാശ്ശേരി ഡിപ്പോയില്‍ നിന്നും തിരുനെല്‍വേലിക്കുണ്ടായിരുന്ന ബസ് ഇപ്പോള്‍ ആര്യങ്കാവ് വരെയെത്തി തിരിച്ചുപോകുന്നു.

ഇതാണ് ഈ റൂട്ടിലുള്ള പ്രധാന സര്‍വിസുകളിലൊരെണ്ണം. മറ്റ് ഡിപ്പോകളില്‍നിന്ന്​ അതുമില്ല. ദിനംപ്രതി യാത്രക്കാര്‍ കൂടിവരുന്നത് കണക്കിലെടുത്ത് അന്തര്‍സംസ്ഥാന സര്‍വിസുകള്‍ അടിയന്തരമായി പുനരാരംഭിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മന്ത്രി സജി ചെറിയാൻ തെറ്റ് പറ്റിയാൽ തിരുത്തുന്നയാളാണെന്ന് മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ തെറ്റ് പറ്റിയാൽ തിരുത്തുന്നയാളാണെന്ന് മന്ത്രി വി...

സിക്ക വൈറസ് ; സ്ഥിരീകരിച്ചത് 8 കേസുകൾ, ജാ​ഗ്രതാ നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ

0
ദില്ലി: മഹാരാഷ്ട്രയിൽ സിക്ക വൈറസ് കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാ​ഗ്രതാ...

കിഴക്കുപുറം എസ്എൻഡിപി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജിൽ സീറ്റ് ഒഴിവുകൾ

0
കോന്നി : കിഴക്കുപുറം എസ്എൻഡിപി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജിൽ...

റാന്നിയിൽ രാത്രിയില്‍ വീടു കയറി മദ്യവും സ്വര്‍ണ്ണവും കവര്‍ന്ന കേസിൽ രണ്ടു പ്രതികള്‍ പിടിയില്‍

0
റാന്നി: രാത്രിയില്‍ വീടു കയറി മദ്യവും സ്വര്‍ണ്ണവും കവര്‍ന്ന കേസിലെ രണ്ടു...