‘ക്യാപ്റ്റൻ പിണറായി തന്നെ’ ; കഴക്കൂട്ടത്ത് ത്രികോണ മത്സരം എന്ന് കടകംപള്ളി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ജനം പോളിംഗ് ബൂത്തിലേക്ക് എത്താൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കഴക്കൂട്ടം മണ്ഡലത്തിൽ ത്രികോണ പോരാട്ടമാണെന്ന് കടകംപള്ളി സുരേന്ദ്രൻ. വികസനമാണ് കഴക്കൂട്ടത്തെ തെരഞ്ഞെടുപ്പ് വിഷയമെന്നും വികസനം ചർച്ച ചെയ്താകും ജനം വിധി എഴുതുകയെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

പിണറായി വിജയൻ ക്യാപ്റ്റൻ തന്നെയാണെന്നും കടകംപള്ളി പ്രതികരിച്ചു. കപ്പലിന്‍റെ കപ്പിത്താനെ പോലെ ആണ് പിണറായി വിജയൻ നാട് നയിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ ആദ്യാവസാനം സജീവമായിരുന്ന രാഹുൽ ഗാന്ധിക്ക് കേരള രാഷ്ട്രീയത്തെ കുറിച്ചോ ഇടതുപക്ഷത്തെ കുറിച്ചോ ഒന്നും അറിയില്ല. രാഹുൽ ഉന്നയിച്ച വിമര്‍ശനങ്ങൾക്ക് അതുകൊണ്ട് തന്നെ പ്രസക്തിയില്ലെന്നും കടകംപള്ളി പറഞ്ഞു.

ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭാ സുരേന്ദ്രൻ കൂടി എത്തിയതോടെ വാശിയേറിയ പോരാട്ടമാണ് ഇത്തവണ കഴക്കൂട്ടം മണ്ഡലത്തിൽ നടക്കുന്നത്. ശബരിമല അടക്കമുള്ള വിഷയങ്ങൾ ഉയര്‍ത്തിക്കാട്ടി യുഡിഎഫും ബിജെപിയും ജനങ്ങളെ സമീപിപ്പിക്കുമ്പോൾ മണ്ഡലത്തിലും സംസ്ഥാനത്താകെയും നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ പേരിലാണ് കടകംപള്ളി സുരേന്ദ്രൻ വോട്ട് തേടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...