കൊല്ലം : അര്‍ധരാത്രിയില്‍ ബൈപാസ് റോഡില്‍ നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ സംരക്ഷണതൂണുകള് ഇടിച്ചുതകര്‍ത്ത ശേഷം താഴേക്കിറങ്ങി 11 കെ.വി വൈദ്യുതി തൂണുകള്‍ക്കിടയിലേക്ക് ഇടിച്ചുകയറി.
കമ്പികള്‍ പൊട്ടിയെങ്കിലും വലിയ ദുരന്തം ഒഴിവായി. ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെ പാലത്തറയിലായിരുന്നു സംഭവം. വലിയ ശബ്ദംകേട്ട് പരിസരവാസികള്‍ ഇറങ്ങി നോക്കിയപ്പോഴാണ് കാര്‍ വൈദ്യുതി തൂണുകള്‍ക്കിടയില്‍ ഇടിച്ചുകയറിക്കിടക്കുന്നതാണ് കണ്ടത്. നാട്ടുകാര്‍ ചേര്‍ന്ന് കാറിനുള്ളില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ പരിക്കുകളോടെ പുറത്തെടുത്ത് അടുത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.