കൊച്ചി: മുവാറ്റുപുഴയ്ക്കു സമീപം മേക്കടമ്പിലുണ്ടായ കാറപകടത്തില്‍ യുവ നടന്‍ ഉള്‍പ്പെടെ മൂന്ന് മരണം. ‘പൂവളളിയും കുഞ്ഞാടും’ എന്ന ചിത്രത്തിലെ നായകന്‍ ബേസില്‍ ജോര്‍ജ് (30), വാളകം എലവുങ്ങത്തടത്തില്‍ നിധിന്‍ ബാബു (35), വാളകം എല്ലാല്‍ അശ്വിന്‍ ജോയ് (29) എന്നിവരാണ് മരിച്ചത്. കോലഞ്ചേരി ഭാഗത്തുനിന്ന് മുവാറ്റുപുഴയിലേക്കു പോയ സ്വിഫ്റ്റ് ഡിസയര്‍ കാറാണ് മേക്കടമ്പ് പള്ളിതാഴെവെച്ച് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട വാഹനം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു
അപകടം. ലിതീഷ് (30), സാഗര്‍ (19), ഇതര സംസ്ഥാനക്കാരായ റമോണ്‍ ഷേഖ്, അമര്‍ ജയദീപ് എന്നിവര്‍ക്കാണ് പരുക്ക്. വാളകത്തും സമീപപ്രദേശത്തമുള്ളവരാണ് മറ്റുള്ളവര്‍. മരിച്ചവരും പരിക്കേറ്റവരും കോലഞ്ചേരി മെഡിക്കല്‍ കോളേജിലാണ്.
മേക്കടമ്പ് പള്ളിത്താഴത്ത് ഡീലക്‌സ് റെസ്‌റ്റോറന്റിനു സമീപം കൊങ്ങണത്തില്‍ ജോയിയുടെ കെട്ടിടത്തിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. വാളകം സ്വദേശിയും സ്‌നേഹ ഡെക്കറേഷന്‍ ഉടമയുമായ ബാബുവിന്റെയാണ് കാര്‍. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.
The post മുവാറ്റുപുഴയ്ക്കു സമീപം കാറപകടം : യുവനടന്‍ ബേസില്‍ ജോര്‍ജ് ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു ; കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു appeared first on Pathanamthitta Media.