കക്കുടുമൺ വലിയ വളവിൽ അമിത വേഗതയിലെത്തിയ കാര്‍ താഴ്ചയിലേക്കു മറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

റാന്നി : കഴിഞ്ഞ ദിവസം രാത്രിയോടുകൂടി കക്കുടുമൺ വലിയ വളവിൽ അമിത വേഗതയിലെത്തിയ കാര്‍ താഴ്ചയിലേക്കു മറിഞ്ഞു. കാര്‍ പൂര്‍ണ്ണമായും തകര്‍ന്നെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല. കാറിൽ നാലു യുവാക്കളുണ്ടായിരുന്നത്. നാലുപേരും അമിതമായി മദ്യപിച്ചിട്ടുണ്ടായിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു. സമീപത്തെ വൈദ്യുതി തൂണും ഇടിച്ചു തകർത്താണ് കാര്‍ പതിനഞ്ചടിയോളം താഴ്ചയിലേക്ക് തലകുത്തനെ മറിഞ്ഞത്.

രണ്ടു മാസത്തിനിടയിൽ നാലാമത്തെ വാഹനാപകടമാണ് ഇതേ സ്ഥലത്തു നടന്നത്. ഇതിനിടയിൽ കാറിൽ സഞ്ചരിച്ചവരെ പോലീസ് എത്തുന്നതിന് മുമ്പു മാറ്റിയ പഴവങ്ങാടി പഞ്ചായത്ത് അംഗത്തിൻറെ നടപടിയെ നാട്ടുകാർ ചോദ്യം ചെയ്യുകയും സംഭവം നേരിയ സംഘർഷത്തിനു കാരണമാവുകയും ചെയ്തു. അപകടങ്ങൾ പതിവാകുന്ന കൊടും വളവിൽ അധികൃതർ വേണ്ട മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന് സമീപവാസികൾ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി എം കെ സ്റ്റാലിൻ

0
ചെന്നൈ: അടിയന്തരാവസ്ഥക്കാലത്ത് താൻ മിസ നിയമപ്രകാരം അറസ്റ്റിലായെന്ന വാദം വ്യാജമാണെന്ന...

തൃശൂരിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തു വിൽപന നടത്തിയ കടയുടമയ്ക്ക് ജില്ലാ ഉപഭോക്തൃ തർക്ക...

0
തൃശൂർ: തൃശൂരിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തു വിൽപന നടത്തിയ...

കോഴിക്കോട് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിൽ നിന്നും ഷെൽ കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് പുതിയാപ്പയിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിൽ നിന്നും ഷെൽ...

തിരുവല്ല കടപ്രയില്‍ സഹോദരങ്ങള്‍ മര്‍ദ്ദനത്തിനിരയായ സംഭവം : പ്രതികളെ പിടികൂടാതെ പോലീസ്

0
തിരുവല്ല : കളിക്കാന്‍ ഷട്ടില്‍ കോക്ക് വാങ്ങുവാന്‍ കടയിലേക്ക് പോയ സഹോദരങ്ങളായ...