വാഹനാപകടം ; യുഎഇയിൽ അഞ്ച് വയസുകാരി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ദുബൈ : ദുബൈയിലുണ്ടായ വാഹനാപകടത്തിൽ മലയാളി ബാലിക മരിച്ചു. ദുബൈ എമിറേറ്റ്സ് എയർലൈൻസ് ജീവനക്കാരനായ പത്തനംതിട്ട അടൂർ മണക്കാല സ്വദേശി ജോബിൻ ബാബു വർഗീസിന്റെയും സോബിൻ ജോബിന്റെയും മകൾ നയോമി ജോബിനാണ് മരിച്ചത്. ഷാർജ ഇന്ത്യൻ സ്കൂളിലെ കെ.ജി വൺ വിദ്യാർത്ഥിയായിരുന്നു. നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് തിരികെ വരുന്നതിനിടെയായിരുന്നു അപകടം. വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ദുബൈ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഷാർജ നബ്ബയിലെ താമസ സ്ഥലത്തേക്ക് വരുന്ന വഴി ദുബൈ റാഷിദിയ്യയിൽ വെച്ച് ഇവ‍ർ സഞ്ചരിച്ചിരുന്ന കാറിന്റെ ടയർ പൊട്ടിത്തെറിച്ചു.

തുടർന്ന് നിയന്ത്രണം നഷ്ടമായ വാഹനം മറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ദുബൈ പോലീസ് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. നയോമിയുടെ ഇരട്ട സഹോദരൻ നീതിൻ ജോബിനും ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിയാണ്. നോവ ജോയ് മറ്റൊരു സഹോദരിയാണ്. വിവരമറിച്ച് ജോബിന്റെ മാതാപിതാക്കൾ ഷാർജയിൽ എത്തിയിട്ടുണ്ട്. നയോമിയുടെ മൃതദേഹം ജബൽ അലിയിൽ സംസ്കരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കലഞ്ഞൂരില്‍ വീണ്ടും അപകടം – ബൈക്കും ലോറിയും കൂട്ടിയിടിച്ചു : ബൈക്ക് യാത്രികന്‍ മരിച്ചു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കലഞ്ഞൂരില്‍ ബൈക്കും ലോറിയും...

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...