നടി രംഭയും മക്കളും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു, മകൾ ആശുപത്രിയിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: നടി രംഭയുടെ കാർ അപകടത്തിൽ പെട്ടു. നടിയും മക്കളും അവരുടെ ആയയുമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. രംഭയുടെ മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ രംഭയ്ക്ക് കാര്യമായ പരിക്കുകളില്ല. അപകടത്തിൽ കാർ തകർന്നു. വാഹനാപകടത്തിന്‍റെ വാർത്ത രാംഭതന്നെയാണ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കുവെച്ചത്. കാറിന്‍റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

അപകടത്തിന്‍റെ ദുഃഖവാർത്ത ആരാധകരുമായി പങ്കുവെച്ചുകൊണ്ട് രംഭ തന്‍റെ പോസ്റ്റിൽ കുറിച്ചു- ”കുട്ടികളെ സ്‌കൂളിൽ നിന്ന് കൊണ്ടുപോകുന്നതിനിടെ ഞങ്ങളുടെ കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കുട്ടികളും നാനിമാരും എന്നോടൊപ്പം കാറിൽ ഉണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്. ഞങ്ങൾക്ക് ചെറിയ പരിക്കുകളുണ്ട്. പക്ഷേ എന്‍റെ കുഞ്ഞുമകൾ സാഷ ഇപ്പോഴും ആശുപത്രിയിലാണ്. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.”- രംഭ കുറിച്ചു.

കാറിന്‍റെ ഫോട്ടോകൾ പങ്കുവെക്കുന്നതിനൊപ്പം ആശുപത്രി മുറിയിൽ നിന്നുള്ള മകളുടെ ഫോട്ടോയും രംഭ പങ്കുവച്ചിട്ടുണ്ട്. രംഭയുടെ മകൾ ആശുപത്രി കിടക്കയിൽ കിടക്കുന്നത് കാണാം. രംഭയുടെ പോസ്റ്റിന് ആരാധകരും സഹപ്രവർത്തകരും അടക്കം ഒട്ടേറെപ്പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. മകൾ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് സോഷ്യൽമീഡിയ ആശംസിക്കുന്നു.
രംഭയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. രംഭയുടെ അപകട വാർത്ത ആരാധകരെ അസ്വസ്ഥരാക്കിയിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎഇക്കു നേരെ ഇറാന്റെ മിസൈൽ ആക്രമണം ; ഏതു ഭീഷണിയെയും നേരിടാൻ സജ്ജമെന്ന് പ്രതിരോധ...

0
ദുബായ് : ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇക്കു നേരെ...

പാലക്കാട് ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ്...

0
മുതലമട: പാലക്കാട് മുതലമടയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് ഒരാൾക്ക് പരുക്ക്....

പേരൂർക്കടയിൽ ആൽമരകൊമ്പ് രണ്ട് തവണ ഒടിഞ്ഞു വീണു ; രണ്ടാമത് വീണത് കാറിനു മുകളിലേക്ക്...

0
​തിരുവനന്തപുരം: പേരൂർക്കട-കുടപ്പനക്കുന്ന് റോഡിൽ ആൽമരം വീണ് ഗതാഗത തടസമുണ്ടായതിന് പിന്നാലെ ഉച്ചയ്ക്ക്...

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...