അഞ്ചല്‍ : കാര്‍ റോഡരികിലെ വീട്ടിലേക്ക് ഇടിച്ചുകയറി. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ മുറിക്കുള്ളില്‍ ഉറക്കത്തിലായിരുന്ന ചെറുമകനും കാര്‍ യാത്രികരായ രണ്ടു പേര്‍ക്കും നിസ്സാര പരുക്കേറ്റു. എം.സി റോഡില്‍ വയയ്ക്കല്‍ ജങ്ഷന് സമീപം ഞായറാഴ്ച പുലര്‍ച്ചെ ആറരയോടെയാണ് സംഭവം. കൊട്ടാരക്കര ഭാഗത്തുനിന്നെത്തിയ ഇന്നോവ കാറാണ് അപകടത്തില്‍പെട്ടത്. ഇവിടെ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിന്റെ പിന്നിലും വ്യാപാര സ്ഥാപനത്തിന്റെ പരസ്യ ബോര്‍ഡും ടെലിഫോണ്‍ പോസ്റ്റും ചുറ്റുമതിലും തകര്‍ത്താണ് കാര്‍ വീട്ടിലേക്ക് പാഞ്ഞുകയറിയത്. വീടിന്റെ ചുറ്റുമതില്‍ കിടപ്പുമുറിയുടെ ചുവരുകള്‍, മുന്നിലെ ഷീറ്റ് എന്നിവയും വാനിന്റെ മുന്‍ഭാഗവും പൂര്‍ണമായും തകര്‍ന്നു.
ചെറുമകന്‍ അലന്‍ (14), വാന്‍ ഡ്രൈവര്‍ തിരുവല്ല സ്വദേശി സജീവ്കുമാര്‍, യാത്രികന്‍ തിരുവനന്തപുരം തിരുമല സ്വദേശി രാജേന്ദ്രന്‍ (70) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ കിടപ്പുമുറിയിലെ ചുമരില്‍ ഉണ്ടായിരുന്ന അലമാരയുടെ കതക് ചെറുമകന്‍ കിടന്ന് ഉറങ്ങിയ കട്ടിലിനു കുറുകെ വീണു. സിമന്റ് കട്ടകളും മറ്റും ഈ കതകിനു മുകളിലൂടെയാണ് വീണത്. ഇതുമൂലമാണ് ചെറുമകനു വലിയ പരുക്കേല്‍ക്കാഞ്ഞത്. മറ്റൊരു ചെറുമകന്‍ തൊട്ടടുത്ത മുറിയില്‍ ഉറക്കത്തിലായിരുന്നു. ഈ മുറിയുടെ ജനാല, ഭിത്തി എന്നിവയ്ക്കു കേടുപാട് സംഭവിച്ചു. ഡ്രൈവര്‍ ഉറങ്ങിയതാവാം അപകടകാരണമെന്ന് സംശയിക്കുന്നു.