ഗൂ​ഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ചു ; വീട്ടമ്മയെ കാർ ഇടിച്ചുവീഴ്ത്തി

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: നിയന്ത്രണം നഷ്ടപ്പട്ട കാർ കാൽനടയാത്രക്കാരിയായ വീട്ടമ്മയെ ഇടിച്ചു വീഴ്ത്തി. സാരമായി പരിക്കേറ്റ മുണ്ടൻമുടി പുത്തൻപുരയ്ക്കൽ കുട്ടിയമ്മ(55)യെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാവിലെ 7.15ന് വണ്ണപ്പുറം ചേലച്ചുവട് റോഡിൽ മുണ്ടൻമുടി ഭാഗത്തുവച്ചാണ് അപകടം. മധുരയ്ക്കു പോയി തിരികെ വന്ന തൃപ്പൂണിത്തുറ സ്വദേശികളുടെ കാറാണ് അപകടത്തിൽപെട്ടത്.

മധുരയിൽനിന്ന് ഗൂഗിൾ മാപ്പു നോക്കിയാണ് ഇവർ ഇതുവഴി വന്നതെന്നാണ് വിവരം. കുത്തനെയുള്ള ഇറക്കവും വളവുകളും നിറഞ്ഞ റോഡിൽ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പറയുന്നു. കുട്ടിയമ്മയെ ഇടിച്ച കാർ നിയന്ത്രണം വിട്ട് എതിർ വശത്തെ തിട്ടയിൽ ഇടിച്ചാണു നിന്നത്. കാറിനും കേടുപാടുകൾ പറ്റി. റോഡിന്റെ അശാസ്ത്രീയമായ നിർമാണമാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...