ചെങ്ങന്നൂർ: ചെങ്ങന്നൂരില്‍ കാറപകടം, രണ്ടുപേര്‍ക്ക് പരിക്ക്. നെടുമ്പാശ്ശേരിയിൽ നിന്നും കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന മാരുതി ആൾട്ടോ കാർ നിയന്ത്രണം വിട്ട് ചെങ്ങന്നൂർ പടിഞ്ഞാറേനടക്ക് സമീപം വൈദ്യുത പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. കൊട്ടാരക്കര സ്വദേശികളായ ഷീബ (55) മകൻ ഷിനു (24) എന്നിവർക്കാണ് പരുക്കേറ്റത്. അമേരിക്കയിൽ നിന്നുമെത്തിയ മാതാവ് ഷീബയുമായി നെടുമ്പാശ്ശേരിയിൽ നിന്നും വരികയായിരുന്നു ഷിനു. ഷിനുവാണ് കാർ ഓടിച്ചിരുന്നത്. ഉറങ്ങിപ്പോയതാണെന്ന് കരുതുന്നു. രാവിലെ 7 മണിയോടെയാണ് അപകടമുണ്ടായത്. അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചശേഷം ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചെങ്ങന്നൂർ പോലീസ് കേസെടുത്തു.
ചെങ്ങന്നൂരില്‍ കാറപകടം, രണ്ടുപേര്‍ക്ക് പരിക്ക്
RECENT NEWS
Advertisment