ക്ലിഫ് ഹൗസ് പരിസരത്തുള്ള വീട്ടിലേക്ക്‌ ഇടിച്ചു കയറിയ കാറിനെക്കുറിച്ച് ഒരു മാസമായി ഒരറിവുമില്ല

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് പരിസരത്തുള്ള ഒരു വീട്ടിലേക്ക്‌ ഇടിച്ചു കയറിയ കാറിനെക്കുറിച്ച് ഒരു മാസമായി ഒരറിവുമില്ല. വീടിന്‍റെ ഗേറ്റിനും പോര്‍ച്ചില്‍ നിര്‍ത്തിയിരുന്ന കാറിനും ഈ സംഭവത്തില്‍ കേടുപാട് സംഭവിച്ചിരുന്നു. വീട്ടിലേക്ക് ഇടിച്ച് കയറിയ ശേഷം അതിവേഗം കാര്‍ പിന്നോട്ടെടുത്ത് ഓടിച്ചു പോവുകയായിരുന്നു. വീട്ടുകാര്‍ ഓടി താഴെ വരുമ്പോഴേക്കും ഇടിച്ച കാര്‍ അപ്രത്യക്ഷമായിരുന്നു.

ദേവസ്വം ബോര്‍ഡിന് സമീപം മില്‍ നടത്തുന്ന ശ്രീകുമാറിന്‍റെ വീട്ടിലേക്കാണ് കാര്‍ ഇടിച്ച് കയറിയത്. ജനുവരി 31 നു രാവിലെയായിരുന്നു സംഭവം. ശ്രീകുമാര്‍ മ്യൂസിയം പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് നേരിട്ട് വന്നു അന്വേഷിച്ചെങ്കിലും കാര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ക്ലിഫ് ഹൗസിന് മുന്നിലെ ക്യാമറകള്‍ പോലീസ് പരിശോധിച്ചെങ്കിലും ക്യാമറയില്‍ കാറിന്‍റെ നമ്പര്‍ പതിഞ്ഞിട്ടില്ലെന്നാണ് മ്യൂസിയം പോലീസ് പറഞ്ഞത്. നമ്പര്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ അന്വേഷണത്തിനു തടസമുണ്ടെന്നും അന്വേഷിക്കുന്നുണ്ടെന്നും പോലീസ് പറയുന്നു.

ക്ലിഫ് ഹൗസ് ജംഗ്ഷനിലെ ക്യാമറകള്‍ക്ക് നേരെ മുന്നിലാണ് ശ്രീകുമാറിന്‍റെ വീട്. എന്നിട്ടും ക്യാമറയില്‍ കാറിന്‍റെ നമ്പര്‍ പതിഞ്ഞിട്ടിലെന്നാണ് മ്യൂസിയം പോലീസ് പറയുന്നത്. ഒരു പുരുഷനും സ്ത്രീയുമാണ് കാറില്‍ ഉണ്ടായിരുന്നതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇടിച്ച ഉടന്‍ തന്നെ കാര്‍ തിരിച്ച് ഓടിച്ചുപോയെന്നും പരിസരത്ത് ഉള്ളവര്‍ പറയുന്നു. താന്‍ വഞ്ചിയൂരില്‍ പോയ സമയത്താണ് വീട്ടിലേക്ക് കാര്‍ ഇടിച്ച് കയറിയത്. വീട്ടില്‍ നിന്നും ഫോണ്‍ വന്നപ്പോള്‍ ഉടന്‍ തന്നെ വീട്ടിലെത്തി. അന്വേഷിച്ചപ്പോള്‍ പോലീസ് ഒരു നമ്പര്‍ നോട്ടു ചെയ്തിരുന്നു എന്ന് പറഞ്ഞു. പക്ഷേ ആ നമ്പര്‍ ആ സമയത്ത് ആ വഴി പോയ ഒരു ടിപ്പര്‍ ലോറിയുടെ നമ്പര്‍ ആയിരുന്നു. ടിപ്പര്‍ അല്ല ഇടിച്ചത് കാര്‍ ആണ്. അപ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരനു നമ്പര്‍ മാറിപ്പോയത്.

എന്തായാലും ഒരു മാസമായിട്ടും ഒരു എഫ്ഐഐ ആര്‍ പോലും ഈ കേസില്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച ക്യാമറകളാണ് അവിടെ ഉള്ളത്. ഈ ക്യാമറയ്ക്ക് നേരെ മുന്നിലുള്ള വീടാണ് എന്‍റെത്. എന്നിട്ടും ക്യാമറയില്‍ പതിഞ്ഞിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. അന്വേഷിക്കേണ്ടത് പോലീസ് അല്ലേ? ഇപ്പോള്‍ തന്നെ ഒരു മാസമായി. അവര്‍ കാര്‍ കണ്ടെത്തണം-ശ്രീകുമാര്‍ടുഡേയോട് പറഞ്ഞു. കാര്‍ ഇടിച്ചുകയറിയ കേസില്‍ അന്വേഷണം പാതി വഴിയിലാണ്. ഒരു മാസമായിട്ടും ഒരു പുരോഗതിയും ഈ കേസില്‍ വന്നിട്ടില്ല.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി ഡി സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ :...

0
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുമ്പോഴും കേരളത്തിൽ...

ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ

0
കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ....

ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായ അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിജെപി...

കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്

0
കോഴിക്കോട്: കോഴിക്കോട് പയ്യോളി അയനിക്കാട് ദേശീയപാതയിൽ ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ...