നാലുമണിക്കാറ്റിൽ വാഹനാപകടം ; കാർ ബൈക്ക് യാത്രികനെ ഇടിച്ചിട്ടു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മണർകാട് നാലുമണിക്കാറ്റിൽ പിന്നിൽ നിന്നെത്തിയ കാർ ബൈക്ക് യാത്രികനെ ഇടിച്ചിട്ടു നിർത്താതെ പോയി. ബൈക്ക് യാത്രികനായ യുവാവ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. ഇന്ന് രാവിലെ
എട്ടരയോടെയാണ് നാലുമണിക്കാറ്റ് സായാഹ്ന വിശ്രമകേന്ദ്രം റോഡിൽ അപകടം ഉണ്ടായത്. കോട്ടയം നെടുങ്കുന്നം സ്വദേശി പ്രദീപ് സഞ്ചരിച്ചിരുന്ന ബൈക്കിലാണ് സ്വിഫ്റ്റ് കാർ ഇടിച്ചത്. ഇരു വാഹനങ്ങളും ഏറ്റുമാനൂർ ദിശയിലേക്കായിരുന്നു സഞ്ചരിച്ചിരുന്നത്.

അപകടത്തിൽ ബൈക്കിൽ നിന്ന് വീണതോടെ പ്രദീപിൻ്റെ ഹെൽമെറ്റ് തകർന്ന് തലയ്ക്ക് മാരകമായി പരിക്കേറ്റു. രക്തം വാർന്ന് അബോധാവസ്ഥയിലായ പ്രദീപിനെ ഉടനെ മണർകാട്ടെ സ്വകാര്യആശുപത്രിയിൽ എത്തിച്ച് അടിയന്തര ശുശ്രൂഷ നൽകിയ ശേഷം കാരിത്താസിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കോട്ടയത്ത് അരിക്കടയിലെ ജീവനക്കാരനാണ് പ്രദീപ്. പ്രദീപിനെ ഇടിച്ചിട്ട സ്വിഫ്റ്റ് കാർ കണ്ടെത്താൻ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുള്ള അന്വേഷണം മണർകാട് പോലീസ് ആരംഭിച്ചു. നിലവിൽ വെൻറിലേറ്റർ സഹായത്തിലാണ് പ്രദീപിന് ചികിത്സ നൽകുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘എഴുന്നള്ളിപ്പിന് എത്തിക്കുന്ന ആനകളെ ദൈവതുല്യരായി കണ്ട് സംരക്ഷിക്കണം’ ; സുപ്രീം കോടതി

0
ന്യൂഡൽഹി : ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിന് എത്തിക്കുന്ന ആനകളെ ദൈവതുല്യരായി കണ്ടു സംരക്ഷിക്കുകയും...

ഉന്നത വിദ്യാഭ്യാസ വികസനത്തിന് ലോകബാങ്കിൽ നിന്ന് 2000 കോടി വായ്പയെടുക്കാൻ സർക്കാർ തീരുമാനം

0
തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ വികസനപദ്ധതികൾക്കായി ലോകബാങ്കിൽ നിന്ന് 2000 കോടി...

മിസൈൽ ആക്രമണം ; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

0
ദുബായ്: യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ഭീഷണിക്ക് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര...

പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും

0
കോട്ടയം: പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും. രാവിലെ പതിനൊന്ന് മണിക്കാണ്...