ഇന്ത്യയുടെ സര്‍ഗം കൗശല്‍ മിസിസ് വേള്‍ഡ് ; കിരീടം രാജ്യത്തേക്കെത്തുന്നത് 21 വര്‍ഷത്തിന് ശേഷം

For full experience, Download our mobile application:
Get it on Google Play

ജമ്മു: മിസിസ് വേള്‍ഡ് 2022-23 കിരീടം ഇന്ത്യയുടെ മടിത്തട്ടില്‍ എത്തി. ഇന്ത്യയുടെ സര്‍ഗം കൗശല്‍ മിസിസ് വേള്‍ഡായി തിരഞ്ഞെടുക്കപ്പെട്ടു. 62 രാജ്യങ്ങളിലെ സുന്ദരിമാരെ പിന്തള്ളിയാണ് സര്‍ഗം ഈ കിരീടം നേടിയത്. നീണ്ട 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മിസിസ് വേള്‍ഡ് കിരീടം ഇന്ത്യയിലേക്ക് എത്തുന്നത്. വിവാഹിതരായ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സൗന്ദര്യ മത്സരമാണ് മിസിസ് വേള്‍ഡ്. നേരത്തെ 2001ല്‍ അദിതി ഗോവിത്രികര്‍ ഈ കിരീടം നേടിയിരുന്നു.

യു.എസിലെ ലാസ് വേഗാസില്‍ നടന്ന മത്സരത്തിലായിരുന്നു സര്‍ഗം കൗശലിന്റെ 2022ലെ മിസിസ് വേള്‍ഡ് കിരീട നേട്ടം. പോളിനേഷ്യ, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. 1984ലാണ് മിസിസ് വേള്‍ഡ് മത്സരം ആരംഭിച്ചത്. ഇതുവരെ ഒറ്റത്തവണ മാത്രമാണ് മിസിസ് വേള്‍ഡ് കിരീടം ഇന്ത്യക്ക് ലഭിച്ചത്.

അമേരിക്കയില്‍ സംഘടിപ്പിക്കപ്പെട്ട മത്സരം
യുഎസിലെ ലാസ് വെഗാസിലാണ് മിസിസ് വേള്‍ഡ് 2022 സംഘടിപ്പിച്ചത്. ജൂറി പാനലില്‍ നിരവധി ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. മിസിസ് വേള്‍ഡ് പട്ടം നേടിയതോടെ സര്‍ഗം വികാരാധീനയായി. പിങ്ക് നിറത്തിലുള്ള ഗൗണായിരുന്നു സര്‍ഗം ധരിച്ചിരുന്നത്. മിസ്സിസ് വേള്‍ഡ് ആയതിന് ശേഷം സര്‍ഗത്തിന് അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവേക് ഒബ്റോയ്, സോഹ അലി ഖാന്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ തുടങ്ങിയ വമ്പന്‍ താരങ്ങള്‍ സര്‍ഗത്തിന് ആശംസകള്‍ നേര്‍ന്നു.

ആരാണ് സര്‍ഗം കൗശല്‍?
ജമ്മു കശ്മീര്‍ സ്വദേശിയാണ് സര്‍ഗം കൗശല്‍. സര്‍ഗം മോഡലിംഗ് ചെയ്യുന്നുണ്ട്. ഇതുകൂടാതെ അവര്‍ അധ്യാപകന്‍ കൂടിയാണ്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. അച്ഛന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ചീഫ് മാനേജരായി വിരമിച്ചു. 2018ലായിരുന്നു സര്‍ഗത്തിന്റെ വിവാഹം. അതിനുശേഷം സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങി. 2022-ല്‍ അവര്‍ മിസിസ് ഇന്ത്യ പട്ടം നേടി. സര്‍ഗത്തിന്റെ ഭര്‍ത്താവ് ഇന്ത്യന്‍ നേവിയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തായ്‌ലാൻഡിൽ നിന്ന് എംഡിഎംഎ കടത്തിയ കേസ് ; മുഖ്യസൂത്രധാരൻ ഉൾപ്പെടെ രണ്ടുപേർ കൂടി അറസ്റ്റിൽ

0
കാസർഗോഡ് : വീട്ടിൽ എംഡിഎംഎയും കൊക്കെയ്‌നുമുൾപ്പടെയുള്ള വൻലഹരിശേഖരം കണ്ടെത്തിയ സംഭവത്തിൽ മുഖ്യസൂത്രധാരൻ...

വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി: വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും...

മാസപ്പടി കേസ്‌ ; സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഇ ഡി ; വീണയ്ക്കും...

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ കൂടുതൽ അന്വേഷണത്തിന് ഇ ഡി. ഇന്നലെ...

ഇ10, ഇ20 പെട്രോളുകൾ ഒരുപോലെ ലഭ്യമാക്കാൻ നീക്കം ; സാധ്യതകൾ പരിശോധിച്ച് കേന്ദ്രം

0
ഡൽഹി : ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാപക പരാതികൾ ഉയരുന്നതിനിടെ ഇ10...