തൃശൂര്‍: കൊരട്ടിക്കരയില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് കാര്‍ യാത്രികന്‍ മരിച്ചു. തൃത്താല ഞാങ്ങാട്ടിരി തെക്കേതില്‍ ഉസ്മാന്‍ ഹാജിയുടെ മകന്‍ മുഹമ്മദ് ഷാഫി (26)ആണ് മരിച്ചത്. വൈകീഅഞ്ചരയോടെ കൊരട്ടിക്കര മസ്ജിദിനു സമീപമാണു അപകടം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ കാര്‍ കോഴിക്കോട് തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചറുമായി നേര്‍ക്കു നേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായി കാര്‍ തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണു ആളെ പുറത്തെടുത്തത്. ഉടന്‍ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊരട്ടിക്കരയില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് കാര്‍ യാത്രികന്‍ മരിച്ചു
RECENT NEWS
Advertisment




























