Friday, March 29, 2024 1:47 pm

ലീഡ്‌സില്‍ കാര്‍ അപകടം ; മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലീഡ്‌സില്‍ കാര്‍ അപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. ബസ് സ്റ്റോപ്പില്‍ കാത്തുനില്‍ക്കവേ പാഞ്ഞെത്തിയ കാര്‍ തട്ടിയാണ് വിദ്യാര്‍ത്ഥിനി മരിച്ചത്. തിരുവനന്തപുരം സ്വദേശിയായ ആതിരയാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം അവസാനമാണ് ആതിര യുകെയില്‍ എത്തിയതെന്ന് ലീഡ്‌സില്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഭര്‍ത്താവ് സൗദിയില്‍ ജോലി ചെയ്യുന്നു. അതിരയ്ക്ക് ഒരു കുഞ്ഞുമുണ്ട്. അപകടത്തില്‍ പരിക്കേറ്റ മറ്റ് രണ്ടു വിദ്യാര്‍ത്ഥിനികള്‍ക്കും നിസാര പരിക്കുകളേ ഉള്ളു എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.

Lok Sabha Elections 2024 - Kerala

അതിനിടെ അപകടകരമായി ഡ്രൈവ് ചെയ്തതിന് കാര്‍ ഓടിച്ച 25 കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് . ഇവരെ ചോദ്യം ചെയ്തുവരികയാണ്. അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും സഹായമായി ലീഡ്സ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ആശുപത്രിയിലും പോലീസിലും ബന്ധപ്പെട്ടു വരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളു.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഗ്ലോസ്റ്ററിനു അടുത്ത് ഉണ്ടായ കാര്‍ അപകടത്തില്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയ രണ്ടു പേര്‍ക്ക് ദാരുണ അപകടത്തില്‍ മരണം സംഭവിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് ലീഡ്‌സിലെ സ്റ്റണിങ്ങിലി റോഡ് ഏറെ നേരമായി പോലീസ് അടച്ചിട്ടിരിക്കുകയാണ്. യൂണിവേഴ്‌സിറ്റിയില്‍ പോകാന്‍ ബസ് കയറാന്‍ എത്തിയ യുവതികള്‍ക്കാണ് അപകടം ഉണ്ടായത്. ബസ് സ്റ്റോപ്പ് ഇടിച്ചു തകര്‍ത്താണ് കാര്‍ അപകടം സൃഷ്ടിച്ചത്. ലീഡ്‌സിലെ ആര്‍മിലി എന്ന സ്ഥലത്താണ് അപകടം ഉണ്ടായിരിക്കുന്നത്. രാവിലെ എട്ടരയോടെ ആണ് അപകടം ഉണ്ടായതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.  അപകടത്തെ തുടര്‍ന്ന് വെസ്റ്റ് യോര്‍ക്ഷയര്‍ ആംബുലന്‍സ് ഹെലികോപ്റ്റര്‍ സ്ഥലത്ത് എത്തിയപ്പോഴേക്കും ആതിരയുടെ മരണം സ്ഥിരീകരിക്കപ്പെട്ടിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോഴിക്കോടും കാസര്‍കോടും രാസ ലഹരിവേട്ട : നാലുയുവാക്കള്‍ പിടിയില്‍

0
കോഴിക്കോട്: കോഴിക്കോടും കാസര്‍കോടും രാസ ലഹരി മരുന്ന് പിടികൂടി. രണ്ട് വ്യത്യസ്ത...

നാഗർകോവിൽ – കന്യാകുമാരി സെക്ഷനുകളിൽ അറ്റകുറ്റപ്പണി ; 11 ട്രെയിനുകൾ റദ്ദാക്കി

0
കൊല്ലം : നാഗർകോവിൽ കന്യാകുമാരി സെക്ഷനുകളിൽ അറ്റകുറ്റപ്പണിയെ തുടർന്ന് 11 ട്രെയിനുകൾ...

പാലക്കാട്ടെ ഭാരത് അരി വിതരണം : ബിജെപിക്കെതിരെ ജില്ലാ കലക്ടര്‍ക്ക് സിപിഎമ്മിന്റെ പരാതി

0
പാലക്കാട്: പാലക്കാട് ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ ജില്ലാ കലക്ടര്‍ക്ക് സിപിഎമ്മിന്റെ...

സംസ്ഥാനത്ത് സർവ്വകാല റെക്കോർഡിൽ സ്വർണ്ണവില ; പവന് 1040 രൂപ വർദ്ധിച്ചു

0
തിരുവനന്തപുരം : സർവ്വകാല റെക്കോർഡിൽ സ്വർണ്ണവില. പവന് 1040 രൂപ...