രണ്ട് വർഷം മുമ്പ് വീട്ടിൽ നിന്ന് മോഷണം പോയ ഇരുചക്ര വാഹനം കുളത്തിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കടമ്പനാട് : രണ്ട് വർഷം മുമ്പ് വീട്ടിൽ നിന്ന് മോഷണം പോയ ഇരുചക്ര വാഹനം കുളത്തിൽ കണ്ടെത്തി. മാഞ്ഞാലി കുഴിവിളയിൽ തുളസീധരൻ പിള്ളയുടെ ഭാര്യ ഉഷാകുമാരിയുടെ പേരിലുള്ള ഇരുചക്ര വാഹനമാണ് വീട്ടിൽ നിന്ന് ഒരു കിലോ മീറ്റർ അകലെയുള്ള കുളത്തിൽ കണ്ടെത്തിയത്. മാഞ്ഞാലി ജംഗ്ഷന് സമീപമുള്ള കുളം നവീകരിക്കുന്നതിനായി കഴിഞ്ഞ ദിവസം മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനിടയിലാണ് സ്കൂട്ടർ കണ്ടത്.

2020 മേയ് 2ന് രാത്രിയിലാണ് സ്കൂട്ടർ മോഷണം പോയത്. ഇതുമായി ബന്ധപ്പെട്ട് അന്ന് ഏനാത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സ്കൂട്ടർ മോഷണം പോകുന്നതിന് 6 മാസം മുൻപ് പല തവണയായി രാത്രി സ്കൂട്ടറിന് കേടുവരുത്തിയതായും പരാതിയുണ്ട്. സംഭവത്തിന് പിന്നിൽ താനുമായി വസ്തു തർക്കമുള്ള ബന്ധുക്കളാണെന്നാണ് തുളസീധരൻ പിള്ളയുടെ ആരോപണം. പുതിയ സ്കൂട്ടർ വാങ്ങി ഒരു വർഷം കഴിഞ്ഞപ്പോഴായിരുന്നു മോഷണം. സ്കൂട്ടർ ഉപയോഗ ശൂന്യമായെന്നും സംഭവം സംബന്ധിച്ച് അന്വേഷണം വേണമെന്നും തുളസീധരൻ പിള്ള പറഞ്ഞു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...