യുവതിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : യുവതിയെ തോട്ടുങ്കൽപടിയിലെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. അന്ത്യാളൻ കാവിൽ കൊന്നയ്ക്കൽ വീട്ടിൽ അജിയുടെ ഭാര്യ ബ്ലെസി(30)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. അജിയുടെ അമ്മ പുലർച്ചെ എഴുന്നേറ്റു നോക്കുമ്പോൾ വീടിന്‍റെ മുൻവശത്തെ കതക് തുറന്ന നിലയിൽ കണ്ടെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് അജിയെ വിളിച്ചുണർത്തി അന്വേഷിച്ചപ്പോഴാണ് ബ്ലെസിയെ കാണാനില്ലെന്ന് മനസ്സിലാകുന്നത്. അയൽപക്കത്തും ബന്ധുവീടുകളിലും അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് അജി ആറന്മുള സ്റ്റേഷനിൽ എത്തി വിവരമറിയിച്ചു.

ഈ സമയം വീട്ടിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ ദൂരെ കനാലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹത്തിൽ പ്രത്യക്ഷത്തിൽ മുറിവുകൾ ഇല്ലെന്നും യുവതിയുടെ മാതാപിതാക്കൾ ബംഗളൂരുവിൽ നിന്നെത്തിയ ശേഷം വിശദമായ അന്വേഷണം നടത്തുമെന്നും ആറന്മുള എസ്എച്ച്ഒ സി.കെ.മനോജ്‌ പറഞ്ഞു. മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രിയുടെ മോർച്ചറിയിൽ വെച്ചു. അജിക്കും ബ്ലെസിക്കും രണ്ട് വയസ്സുള്ള കുട്ടിയുണ്ട്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...