നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചു കാര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്നു സുഹൃത്തിന് പരുക്കേറ്റു.
എറണാകുളം മൂവാറ്റുപുഴയിലാണ് സംഭവം. മേക്കടമ്പ് സ്വദേശി അമല്‍ ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ്അപകടം ഉണ്ടായത്.എയര്‍പോര്‍ട്ടില്‍ നിന്ന് തിരികെ മൂവാറ്റുപുഴയില്‍ എത്തിയശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍ കടാതിയ്ക്ക് സമീപത്ത് വെച്ചാണ് ദാരുണമായ സംഭവം ഉണ്ടായത്. എതിരെ വന്ന ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെയാണ് മതിലിലേക്ക് കാര്‍ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂവാറ്റുപുഴയില്‍ നിന്നും അഗ്നിശമനസേനയെത്തിയാണ് അമലിനെ പുറത്തെടുത്തത്. ശേഷം കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മാതാവ് : ഉഷ, സഹോദരന്‍: അനൂപ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇറാനിൽ കരയാക്രമണം നടത്തുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ് ; ചബഹാറിലെ തുറമുഖ നിരീക്ഷണ ടവർ തകർത്തു

0
ടെഹ്‌റാൻ : തുടർച്ചയായ ഏഴാം ദിവസവും ഇറാനിലേക്ക് അമേരിക്കയുടെ ആക്രമണം. ചബഹാറിലെ...

‘രക്ഷാപ്രവര്‍ത്തനക്കേസ്’ അട്ടിമറി : എം.ആർ അജിത് കുമാർ ഡിജിപിക്ക് ഇന്ന് വിശദീകരണം നൽകിയേക്കും

0
തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തർക്ക് മർദനമേറ്റ കേസിന്റെ...

മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റി യോഗം ഇന്ന്

0
മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റി യോഗം ഇന്ന്. പിഎംശ്രീയിൽ സർക്കാരിനൊപ്പം...

ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരായ സമൂഹമാധ്യമ പോസ്റ്റ് : രാജൻ ജോസഫിനെ റിമാൻഡ് ചെയ്ത് കോടതി

0
അടൂർ : ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവിക്കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ...