കർക്കടക വാവുബലി : പിതൃക്കളുടെ സ്മരണയിൽ നാളെ ബലിതർപ്പണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കര്‍ക്കടക വാവുബലി ദിനമായ നാളെ പിതൃക്കളുടെ സ്മരണയില്‍ ബലിതര്‍പ്പണത്തിനായി വിശ്വാസികള്‍ ഒരുങ്ങി. മരിച്ച്‌ പോയ പിതൃക്കള്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്ന മക്കളോ ബന്ധുമിത്രാദികളോ ചെയ്യുന്ന കര്‍മമാണ് ബലിയിടല്‍. രണ്ട് വര്‍ഷത്തിന് ശേഷമാണ് കര്‍ക്കടക വാവുബലിക്ക് സ്നാനഘട്ടങ്ങളില്‍ ബലിതര്‍പ്പണം നടത്താന്‍ ഒരുങ്ങുന്നത്. കോവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷവും ബലിതര്‍പ്പണം വീടുകളിലായിരുന്നു നടത്തിയത്. ഇന്ന് രാത്രി 7.30 മുതല്‍ നാളെ രാത്രി 8.15 വരെയാണ് അമാവാസി. സ്നാനഘട്ടങ്ങളിലെല്ലാം പുലര്‍ച്ചെ മുതല്‍ ബലിതര്‍പ്പണം ആരംഭിക്കും.
തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തില്‍ 28ന് പുലര്‍ച്ചെ 2.30 മുതല്‍ ബലിതര്‍പ്പണം ആരംഭിക്കും. വയനാട് തിരുനെല്ലി ക്ഷേത്രത്തില്‍ പുലര്‍ച്ചെ 3 മണി മുതലാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കുക. കര്‍ക്കടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് ബലി അര്‍പ്പിക്കുന്നത്. ഇന്ന് ഒരിക്കല്‍ എടുത്ത് നാളെ ബലിതര്‍പ്പണം നടത്തും. ഒരു നേരം മാത്രം അരിയാഹാരം കഴിച്ച്‌ വ്രതം അനുഷ്ഠിക്കുന്നതാണ് ഒരിക്കല്‍ എന്നറിയപ്പെടുന്നത്.

മത്സ്യം, മാംസം, മദ്യം, പഴകിയ ഭക്ഷണം എന്നിവ വ്രതം അനുഷ്ഠിക്കുന്ന സമയത്ത് കഴിക്കാന്‍ പാടില്ല. 48 മണിക്കൂറാണ് വ്രതം അനുഷ്ഠിക്കേണ്ടത്. തര്‍പ്പണം ചെയ്ത് തുടങ്ങിയാല്‍ തര്‍പ്പണം കഴിയുന്നത് വരെ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പാടില്ല. വിളക്ക്, കിണ്ടിയിലെ വെള്ളം, എള്ള്, അരി, പുഷ്പം, കര്‍പ്പൂരം, ചന്ദനത്തിരി, വാഴയില, ദര്‍ഭപ്പുല്ല് എന്നിവയാണ് ബലിയിടുന്നതിന് പൂജയ്ക്കായുള്ള സാധനങ്ങള്‍.തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, പെരുമ്പാവൂര്‍ ചേലാമറ്റം ക്ഷേത്രം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, കണ്ണൂര്‍ ശ്രീ സുന്ദരേക്ഷ ക്ഷേത്രം, തൃക്കുന്നപ്പുഴ, തിരുവില്ല്വാമല, ആറന്മുള, കൊല്ലം തിരുമൂലവരം എന്നിവയാണ് കേരളത്തില്‍ ബലിതര്‍പ്പണം നടത്തുന്ന പ്രധാന ക്ഷേത്രങ്ങള്‍. ഇതു കൂടാതെ കേരളത്തിലെ ചെറുക്ഷേത്രങ്ങളും സ്നാനഘട്ടങ്ങളിലും ബലിതര്‍പ്പണത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻ ഷോട്ടിൽ പ്രാദേശിക നേതാക്കളും കുടുങ്ങുമെന്ന് പ്രവീൺകുമാർ

0
കോഴിക്കോട് : കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പ്രതികരണവുമായി കോഴിക്കോട് ഡിസിസി...

അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഊർജിതമാക്കി

0
കൊച്ചി: അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഊർജിതമാക്കി....

പോലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പോലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പോലീസ്...

0
തിരുവനന്തപുരം: കാഞ്ഞങ്ങാട് ഹൈവേ പട്രോളിനിടെ നിർത്തിയിട്ട പോലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ...

വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ

0
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി...