Wednesday, July 2, 2025 8:05 pm

ചലച്ചിത്ര പിന്നണി ഗായകനും റിയാലിറ്റി ഷോ താരവുമായ റോഷന് കാറപകടത്തില്‍ ഗുരുതര പരിക്ക്‌

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍; ചലച്ചിത്ര പിന്നണി ഗായകനും റിയാലിറ്റി ഷോ താരവുമായ റോഷന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസമാണ് റോഷനും സഹോദരന്‍ അശ്വിനും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. റോഷന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. തലയ്ക്ക് സാരമായി പരുക്കേറ്റ റോഷനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

ശനിയാഴ്ച എറണാകുളത്ത് സ്‌റ്റേജ് പ്രോഗ്രാമിനായി രാവിലെ പോകുന്നവഴി കണ്ണൂര്‍ എകെജി ഹോസ്പിറ്റല്‍ ബസ്റ്റാന്റിന് സമീപമായിരുന്നു അപകടം. അമിത വേഗത്തില്‍ എത്തിയ ലോറി നിയന്ത്രണം വിട്ട് ഡിവൈഡറിനു മുകളിലൂടെ ഇവരുടെ കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഷന്റെ കാര്‍ മലക്കം മറിഞ്ഞു. ശബ്ദം കേട്ട് ഓടിയെത്തിയവരാണ് തകര്‍ന്ന കാറില്‍ നിന്ന് ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റിയത്.

സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരേ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. അപകടത്തില്‍ പരുക്കേറ്റ ലോറി ഡ്രൈവര്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സയിലാണ്. സഹോദരന്‍ അശ്വിന്‍ അപകടനില തരണം ചെയ്തു. ഏഷ്യാനെറ്റ് സ്റ്റ്റ്റാര്‍ സിങ്ങറിലൂടെയാണ് റോഷന്‍ ശ്രദ്ധേയനാകുന്നത്. ചെട്ടിപ്പീടിക സുശീലയില്‍ എന്‍സി ശശീന്ദ്രന്റേയും ഇന്ദിരയുടേയും മകനാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ നൽകിയ നടപടി ; ഗവർണ്ണറുടെ ആർ.എസ്.എസ് താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൻ്റെ...

0
തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തിൽ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ നൽകിയ...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സര്‍ട്ടിഫിക്കറ്റോടെ ഒരു...

പ്രതീഷ് വിശ്വനാഥനെ ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയതിൽ എതിർപ്പുമായി എ.പി അബ്ദുള്ളകുട്ടി

0
തിരുവനന്തപുരം: തീവ്ര ഹൈന്ദവ നേതാവ് പ്രതീഷ് വിശ്വനാഥനെ ബിജെപി സംസ്ഥാന ഭാരവാഹി...

ലഹരി വിരുദ്ധ ബോധവല്‍ക്കരണം സംഘടിപ്പിച്ചു

0
പത്തനംതിട്ട : നഷാ മുക്ത് ഭാരത് അഭിയാന്‍ കാമ്പയിന്റെ ഭാഗമായി ജില്ലാ...