ക​ട​വൂ​ര്‍ ജ​യ​ന്‍ കൊ​ല​ക്കേ​സി​ല്‍ ഒളിവിലായിരുന്ന പ്ര​തി​ക​ള്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കീ​ഴ​ട​​ങ്ങി

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം: ക​ട​വൂ​ര്‍ ജ​യ​ന്‍ കൊ​ല​ക്കേ​സി​ല്‍ ഒളിവിലായിരുന്ന പ്ര​തി​ക​ള്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കീ​ഴ​ട​​ങ്ങി. 9 പ്ര​തി​ക​ളാ​ണ് അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്. കേ​സി​ല്‍ ഫെ​ബ്രു​വ​രി ര​ണ്ടി​ന് കോ​ട​തി വി​ധി പ​റ​ഞ്ഞ ശേ​ഷ​മാ​യി​രു​ന്നു പ്ര​തി​ക​ള്‍ ഒ​ളി​വി​ല്‍ പോ​യ​ത്. പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് പ്രതികള്‍​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റപ്പെടുവിച്ചിരുന്നു.

കേസില്‍ ഒ​ന്നു​മു​ത​ല്‍ 9 ​വ​രെ​ പ്ര​തി​ക​ളാ​യ തൃ​ക്ക​രു​വ ഞാ​റ​യ്ക്ക​ല്‍ ഗോ​പാ​ല​ സ​ദ​ന​ത്തി​ല്‍ ഷി​ജു (ഏ​ലു​മ​ല ഷി​ജു), മ​തി​ലി​ല്‍ ലാ​ലി​വി​ള വീ​ട്ടി​ല്‍ ദി​ന​രാ​ജ്, മ​തി​ലി​ല്‍ അ​ഭി നി​വാ​സി​ല്‍ ര​ജ​നീ​ഷ് (ര​ഞ്ജി​ത്), ക​ട​വൂ​ര്‍ തെ​ക്ക​ട​ത്ത് വീ​ട്ടി​ല്‍ വി​നോ​ദ്, ക​ട​വൂ​ര്‍ പ​ര​പ്പ​ത്തു​വി​ള തെ​ക്ക​തി​ല്‍ വീ​ട്ടി​ല്‍ പ്ര​ണ​വ്, ക​ട​വൂ​ര്‍ താ​വ​റ​ത്തു​വീ​ട്ടി​ല്‍ സു​ബ്ര​ഹ്മ​ണ്യ​ന്‍, കൊ​റ്റ​ങ്ക​ര ഇ​ട​യ​ത്ത് വീ​ട്ടി​ല്‍ ഗോ​പ​കു​മാ​ര്‍, ക​ട​വൂ​ര്‍ വൈ​ക്കം താ​ഴ​തി​ല്‍ പ്രി​യ​രാ​ജ്, ക​ട​വൂ​ര്‍ കി​ഴ​ക്ക​ട​ത്ത് ശ്രീ​ല​ക്ഷ്മി​യി​ല്‍ അ​രു​ണ്‍ (ഹ​രി) എ​ന്നി​വ​ര്‍ കു​റ്റ​ക്കാ​രാ​ണെ​ന്നാ​ണ് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​ക​ളെ​ല്ലാം ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണ്.

2012 ഫെ​ബ്രു​വ​രി ഏ​ഴി​നാ​ണ് കേ​സി​നാ​പ്ദ​മാ​യ സം​ഭ​വമുണ്ടായത്. മു​ന്‍ ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​നാ​യ ക​ട​വൂ​ര്‍ കോ​യി​പ്പു​റ​ത്ത് രാ​ജേ​ഷി​നെ (ക​ട​വൂ​ര്‍ ജ​യ​ന്‍) സം​ഘ​ട​ന​യി​ല്‍ നി​ന്നു തെ​റ്റി​പ്പി​രി​ഞ്ഞ വി​രോ​ധ​ത്തി​ല്‍ ക​ട​വൂ​ര്‍ ക്ഷേ​ത്ര ജ​ങ്ഷ​നി​ല്‍​വെ​ച്ച്‌ വെ​ട്ടി​യും അ​ടി​ച്ചും കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാണ് കേ​സ്. പ്രോ​സി​ക്യൂ​ഷ​ന്‍ 23 സാ​ക്ഷി​ക​ളു​ടെ മൊ​ഴി​യും ആ​റ് മാ​ര​കാ​യു​ധ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ 38 തൊ​ണ്ടി​മു​ത​ലു​ക​ളും രേ​ഖ​ക​ളും തെ​ളി​വായി ഹാ​ജ​രാ​ക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...