നൈനിറ്റാള്‍: ഉത്തരാഖണ്ഡില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒന്‍പതുപേര്‍ മരിച്ചു. ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. നൈനിറ്റാള്‍ ജില്ലയിലെ രാമനഗരിലുള്ള ധേല നദിയില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെ ആയിരുന്നു അപകടം. പഞ്ചാബ് സ്വദേശികളാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടതായാണ് കരുതുന്നത്. പുലര്‍ച്ചെ രണ്ടുമണി മുതല്‍ പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. 9 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. രക്ഷാ പ്രവര്‍ത്തനത്തിനെത്തിയവര്‍ ആദ്യം ട്രാക്‌ടറുകള്‍ ഉള്‍പ്പടെ ഉപയോഗിച്ച് കാര്‍ കരയിലേക്ക് വലിച്ച് കയറ്റാന്‍ ശ്രമിച്ചെങ്കിലും വലിയ കല്ലുകള്‍ ഉള്‍പ്പടെ വീണതിനാല്‍ സാധിച്ചില്ല.
ഉത്തരാഖണ്ഡില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടം ; ഒന്‍പതുപേര്‍ മരിച്ചു
RECENT NEWS
Advertisment