ഉത്തരാഖണ്ഡില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടം ; ഒന്‍പതുപേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

നൈനിറ്റാള്‍: ഉത്തരാഖണ്ഡില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒന്‍പതുപേര്‍ മരിച്ചു. ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. നൈനിറ്റാള്‍ ജില്ലയിലെ രാമനഗരിലുള്ള ധേല നദിയില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെ ആയിരുന്നു അപകടം. പഞ്ചാബ് സ്വദേശികളാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടതായാണ് കരുതുന്നത്. പുലര്‍ച്ചെ രണ്ടുമണി മുതല്‍ പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. 9 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. രക്ഷാ പ്രവര്‍ത്തനത്തിനെത്തിയവര്‍ ആദ്യം ട്രാക്‌ടറുകള്‍ ഉള്‍പ്പടെ ഉപയോഗിച്ച്‌ കാര്‍ കരയിലേക്ക് വലിച്ച്‌ കയറ്റാന്‍ ശ്രമിച്ചെങ്കിലും വലിയ കല്ലുകള്‍ ഉള്‍പ്പടെ വീണതിനാല്‍ സാധിച്ചില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷാർജയിൽ കാണാതായ സഹോദരിമാരെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

0
ഷാർജ: കാണാതായ രണ്ട് കസാഖിസ്ഥാൻ സ്വദേശികളായ സഹോദരിമാരെ ഷാർജയിലെ ഫ്ലാറ്റിൽ ദുരൂഹ...

ഇഡ്ഡലിക്കൊപ്പം സാമ്പാർ തികഞ്ഞില്ല ; കണ്ണൂർ ജയിലിൽ സഹതടവുകാരനെ കുത്തിപ്പരിക്കേൽപ്പിച്ചു

0
കണ്ണൂർ : സാമ്പാർ കൂടുതൽ നൽകാത്ത വിരോധത്തിൽ സഹതടവുകാരനെ സ്റ്റീൽ ഗ്ലാസ്...

അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകും ; തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുത് :...

0
കോട്ടയം: എക്സൈസ് വകുപ്പിലെ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് എക്സൈസ് മന്ത്രി എം...

ഒപ്പം മദ്യപിച്ച സുഹൃത്തിനെ കിണറ്റിൽ തള്ളിയിട്ടുകൊന്നു : ഇരവിപേരൂർ സ്വദേശികള്‍ അറസ്റ്റില്‍

0
തിരുവല്ല : ഇരവിപേരൂരില്‍ സുഹൃത്തിനെ കിണറ്റില്‍ തള്ളിയിട്ട് കൊന്ന സംഭവത്തില്‍ രണ്ടുപേരെ...