കോട്ടയം : ഏറ്റുമാനൂര്‍ – പാലാ റോഡിലുണ്ടായ അപകടത്തില്‍ ഓട്ടോയില്‍ കാറിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരി മരിച്ചു. ഈരാറ്റുപേട്ട അരുവിത്തുറ സ്വദേശിനി ഫൗസിയയാണ് (39) മരിച്ചത്. അപകടത്തില്‍ ഫൗസിയയുടെ ഭര്‍ത്താവ് ഷെറീഫ്, ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് സാലി (57), കാര്‍ ഡ്രൈവര്‍ പാലാ സ്വദേശി ഷെറിന്‍ (30) എന്നിവര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്.
ഇന്നലെ രാത്രിയാണ് അപകടം. ഈരാറ്റുപേട്ടയില്‍ നിന്നു തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്കു വരികയായിരുന്നു ഫൗസിയയും ഭര്‍ത്താവും. ഏറ്റുമാനൂര്‍ ഭാഗത്തു നിന്ന് എത്തിയ കാര്‍ കിസ്മത്ത് പടിയില്‍ വച്ച് ഓട്ടോയില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ മറിഞ്ഞു.