മധ്യവയസ്കനെ സിംഹം കടിച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

ഘാന : മധ്യവയസ്കനെ സിംഹം കടിച്ചു കൊന്നു. അച്ചിമോട്ട ഫോറസ്റ്റ് റിസർവിനുള്ളിൽ സ്ഥിതി ചെയ്യുന്ന അക്ര മൃഗശാലയിലാണ് സംഭവം. കൂട്ടിൽ അതിക്രമിച്ചു കയറിയ ആളെ സിംഹം ആക്രമിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു. മൃഗശാല ഉദ്യോഗസ്ഥരുടെ പതിവ് പട്രോളിംഗിനിടെയാണ് മധ്യവയസ്കൻ സിംഹ കൂട്ടിൽ പ്രവേശിച്ചത് ശ്രദ്ധയിൽ പെട്ടത്. സുരക്ഷാവേലി ചാടിക്കടന്നാണ് കൂട്ടിൽ കയറിയത്. കൂട്ടിൽ ഉണ്ടായിരുന്ന സിംഹങ്ങളിലൊന്ന് ഇയാളെ ആക്രമിച്ചു.

അതീവ ഗുരുതരമായി പരുക്കേറ്റ മധ്യവയസ്കനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇയാളുടെ പ്രവർത്തിക്ക് പിന്നിലെ ഉദ്ദേശ്യം ഇനിയും കണ്ടെത്താനായിട്ടില്ല. നിരോധിത മേഖലയിൽ ഇയാൾ എങ്ങനെ പ്രവേശിച്ചുവെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂട്ടിൽ ഉണ്ടായിരുന്ന 4 സിംഹങ്ങൾക്ക് യാതൊരു പ്രശ്നവും ഇല്ലെന്ന് അധികൃതർ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാന സർക്കാർ അയഞ്ഞു ; സിഇടിയെ സാങ്കേതിക സർവകലാശാലാ ഘടക കോളേജാക്കാനുള്ള മുൻ ഉത്തരവ്...

0
തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിനെ (സിഇടി) സാങ്കേതിക സർവകലാശാലയുടെ ഘടക കോളേജാക്കി...

അയർക്കുന്നത്തെ കൂട്ട ആത്മഹത്യ : അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും

0
കോട്ടയം : അയർക്കുന്നത്ത് ഒരു വീട്ടിലെ 4 പേർ ആത്മഹത്യ ചെയ്ത...

ഹൂതികൾക്ക് സൗദി സംയുക്ത സേനയുടെ തിരിച്ചടി ; ധാരണയ്ക്ക് ഇറാൻ ശ്രമിക്കുന്നുവെന്ന് ട്രംപ്

0
റിയാദ്: ചെങ്കടലിൽ സൗദി കപ്പലിന് നേരെ വീണ്ടും ആക്രമണം ഉണ്ടായതിനെ തുടർന്ന്...

വൈദ്യുതി മുടങ്ങിയതോടെ കെഎസ്ഇബി ഓഫീസിൽ പോയി ഉദ്യോഗസ്‌ഥരോട് കയർത്ത നാട്ടുകാർക്കെതിരെ കേസെടുത്ത് പോലീസ്

0
ആലപ്പുഴ : വൈദ്യുതി മുടങ്ങിയതോടെ കെഎസ്ഇബി ഓഫീസിൽ പോയി ഉദ്യോഗസ്‌ഥരോട് കയർത്ത നാട്ടുകാർക്കെതിരെ...