ചാരുംമൂട് : കെ.പി റോഡില്‍ നൂറനാട് മാമ്മൂട് കളീക്കല്‍ തെക്ക് ജങ്ഷനിലുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. എരുമക്കുഴി മാമ്മൂട് പ്ലാന്തോട്ടത്തില്‍ (രഘുഭവനം) രഘുനാഥന് പിള്ളക്ക് (54) ആണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. റോഡിന്റെ വശത്തുണ്ടായിരുന്ന കാറ് തിരിക്കാന്‍ റോഡിലേക്ക് കയറുമ്പോള്‍ നിയന്ത്രണം വിട്ട് നേരെ പാഞ്ഞുപോകുകയായിരുന്നു. ഈ സമയമാണ് ബൈക്ക് വന്നത്. റോഡിന്റെ മധ്യഭാഗത്തു വച്ച് ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയും രഘു കാറിനു മുകളിലൂടെ തെറിച്ചു ദൂരേക്ക് വീഴുകയായിരുന്നു. കാര്‍ മുന്നോട്ടുപോയി കെ.പി. റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന പെട്ടി ഓട്ടോയില്‍ ഇടിച്ചാണ് നിന്നത്.
കാര്‍ – ബൈക്കിലിടിച്ച് മധ്യവയസ്ക്കന് പരിക്ക്
RECENT NEWS
Advertisment