പോപ്പുലര്‍ ഗ്രൂപ്പിന്റെ വകയാര്‍ ഹെഡ്ഓഫീസില്‍ സിബിഐ പരിശോധന

For full experience, Download our mobile application:
Get it on Google Play

കോന്നി :  കോടികളുടെ നിക്ഷേപക തട്ടിപ്പ് നടത്തിയ കോന്നി വകയാൽ ആസ്ഥാനമായുള്ള പോപ്പുലർ ഫിനാൻസ് ഗ്രൂപ്പിന്റെ വകയാർ ഹെഡ് ഓഫീസിൽ സി ബി ഐ സംഘം കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പരിശോധന നടത്തുന്നു.  ഇന്ന് രാവിലെ മുതൽ ആണ് വലിയ പോലീസ് സുരക്ഷയോടെ പരിശോധന തുടങ്ങിയത്.  ഗ്രൂപ്പ്‌ ഉടമ തോമസ്‌ ഡാനിയല്‍ ,മൂത്ത മകന്‍ റിനു മറിയം തോമസ് എന്നിവരെ സ്ഥലത്തിച്ചാണ് പരിശോധന.

പോപ്പുലർ ഫിനാൻസ് ഉടമകൾ 265 ശാഖകൾ വഴി 1600 കോടി രൂപ വിദേശത്തേക്ക് കടത്തി എന്നാണ് ഇ ഡി യുടെ കണ്ടെത്തൽ.  5 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. നിക്ഷേപകരിൽ നിന്നും സി ബി ഐ തെളിവ് എടുപ്പ് തുടങ്ങിയിരുന്നു.  നിയമങ്ങൾ എല്ലാം ലംഘിച്ചാണ് ഏറെ വർഷമായി പോപ്പുലർ ഫിനാൻസ് പ്രവർത്തിച്ചത് എന്നും ഇഡി മനസ്സിലാക്കിയിരുന്നു.

കൂടുതൽ തെളിവുകൾ ഇവിടെ നിന്നും ലഭിക്കും എന്ന നിഗമനത്തിൽ ആണ് പരിശോധന , കേരളത്തിലും കേരളത്തിന് പുറത്തും വാങ്ങി കൂട്ടിയ വസ്തുക്കൾ കെട്ടിടം എന്നിവയിൽ ചിലതു മാത്രം ആണ് കണ്ടെത്താൻ കഴിഞ്ഞത്.  പിടിച്ചെടുത്ത പതിനഞ്ചു വാഹനത്തെക്കാൾ ഏറെ വാഹനങ്ങൾ കണ്ടെത്താൻ ഉണ്ട്.  കോടികളുടെ നിക്ഷേപക തട്ടിപ്പ് ആണ് പ്രതികൾ കരുതി കൂട്ടി ചെയ്തത്.  കോടികൾ വിദേശത്തേക്ക് അനധികൃത മാർഗത്തിലൂടെ കടത്തി എന്നും അന്വേഷണ സംഘം കണ്ടെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റിയൽ എസ്റ്റേറ്റ് വ്യാപാരി വെന്തുമരിച്ച സംഭവത്തിൽ ദുരൂഹത ; കത്തിയ കാറിന് സമീപം പെട്രോൾ...

0
കോഴിക്കോട് : ചേവായൂർ മഠത്തിൽ മുക്കിൽ കാർ കത്തി വാഹന-വസ്തു ഇടപാട്...

മാണി സി കാപ്പൻ്റെ രാജി ആവശ്യപ്പെട്ട് ഷോൺ ജോർജ് ; കാന്തപുരത്തിൻ്റെ പ്രസ്‌താവന വിവാദത്തിൽ...

0
കൊച്ചി: മാണി സി. കാപ്പന് എതിരായ കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി...

നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ ജലപീരങ്കി പ്രയോഗം ; വെള്ളത്തില്‍ അണുബാധയില്ലെന്ന് റിപ്പോര്‍ട്ട്

0
തിരുവനന്തപുരം : പ്രതിപക്ഷത്തിന്റെ നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ ജലപീരങ്കി പ്രയോഗത്തിന് ഉപയോഗിച്ച...

കുഞ്ഞിന്‍റെ ഡയപ്പറിൽ ഒരു കോടിയുടെ സ്വർണം ; കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വര്‍ണവേട്ട

0
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞിന്‍റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു...