കൊച്ചി : പെരുമ്പാവൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാവിലെ 7.45 ഓടെ പെരുമ്പാവൂര്‍ വട്ടകാട്ടുപടിക്ക് സമീപം എം.സി റോഡില്‍ അയ്യമ്പുഴയില്‍ നിന്നും പുല്ലുവഴിയിലേക്ക് പോവുകയായിരുന്ന ടാറ്റ ഇന്‍ഡിക്ക കാറിനാണ് തീപിടിച്ചത്. രാവിലെ 7.45 നാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീ പിടിച്ചതെന്നാണ് റിപ്പോര്‍ട്ട്. അയ്യമ്പുഴ സ്വദേശി ധനേഷ് മഠത്തിപറമ്പില്‍ എന്നയാളുടേ കാറിനാണ് തീ പിടിച്ചത്. പെരുമ്പാവൂര്‍ അഗ്നിരക്ഷാ നിലയം സ്റ്റേഷന്‍ ഓഫീസര്‍ എന്‍.എച്ച് അസൈനാരുടെ നേതൃതത്തില്‍ സേനാംഗങ്ങളായ സുനില്‍ മാത്യു, ബെന്നി മാത്യു, യു.ഉജേഷ്, ടി.ബി മിഥുന്‍, കെ.കെ ബിജു, ബെന്നി ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്ന് തീ അണച്ചു.
പെരുമ്പാവൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
RECENT NEWS
Advertisment