ഇത് ശശീന്ദ്രന്റെ വീഴ്ചയുടെ തുടക്കമോ? ; കേരള ഹൗസില്‍ തെന്നിവീണ് വനംവകുപ്പുമന്ത്രി എ.കെ ശശീന്ദ്രന് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കേരള ഹൗസില്‍ തെന്നിവീണ് പരിക്കേറ്റ വനംവകുപ്പുമന്ത്രി എ.കെ ശശീന്ദ്രന്‍ ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കി നാട്ടിലേക്ക് തിരിച്ചു. എന്‍.സി.പി യുടെ ദേശിയ സമിതിയില്‍ പങ്കെടുക്കുന്നതിനായാണ് ശശീന്ദ്രന്‍ ഡല്‍ഹിയില്‍ എത്തിയത്. എന്‍സിപിയില്‍ പൊട്ടിത്തെറികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എംഎല്‍എ തോമസ് കെ.തോമസിനെ ഒഴിവാക്കി മറ്റൊരു എംഎല്‍എയെ ശശീന്ദ്രന്റെ കാലാവധി എത്തും മുന്‍പ് മന്ത്രിയാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. തോമസ് കെ തോമസിന് അവസരം നല്‍കാതെ ആലപ്പുഴയിലെ സമ്പന്നനായ റിസോര്‍ട്ട് ഉടമയ്ക്ക് ദേശീയകമ്മറ്റിയില്‍ അവസരം നല്‍കിയിരുന്നു.

ഇയാളെ കുട്ടനാട്ടിലെ പരിപാടികളില്‍ പങ്കെടുപ്പിച്ച് ജനങ്ങള്‍ക്കിടയിലേയ്ക്ക് ഇറക്കുകയും ചെയ്തിരുന്നു. ഇതിന്റെ പിന്നില്‍ പി.സി ചാക്കോയുടെ കുതന്ത്രങ്ങളാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഈ അവസരത്തിലാണ് ശശീന്ദ്രന്‍ പരിക്കു പറ്റി കേരളാഹൗസില്‍ നിന്ന് പുറത്താകുന്നത്. ഇത് വീണ്ടും ശശീന്ദ്രന്റെ വീഴ്ചയുടെ തുടക്കമാണോ, അതോ വീഴ്ചയ്ക്കു പിന്നില്‍ സമ്പന്ന നേതാവിന്റെ കറുത്തകരങ്ങളാണോ എന്നു കൂടി സംശയിക്കേണ്ടിയിരിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ദിമാഗി നക്സൽ ജനതാ പാർട്ടി’: പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പുതിയ...

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ദിമാഗി നക്സൽ’ പ്രസ്താവനയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെ...

ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി

0
കൊച്ചി: ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന്...

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും : ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ...

0
തിരുവനന്തപുരം : സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...