തിരുവല്ല : തിരുവല്ലയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. സ്കൂട്ടർ യാത്രികനായിരുന്ന വള്ളംകുളം സ്വദേശി പ്രദീപിനാണ് പരിക്കേറ്റത്. തിരുവല്ല ബൈപ്പാസിലെ ബി വൺ – ബി ടു ജംഗ്ഷനിൽ ഇന്ന് രാവിലെ ഏഴു മണിയോടെ ആയിരുന്നു അപകടം. കോട്ടയം സ്വദേശി സഞ്ചരിച്ചിരുന്ന കാർ പ്രദീപ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ പ്രദീപിനെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാര്‍യാത്രക്കാര്‍ റോംങ് സൈഡിലൂടെ വന്നതാണ് അപകടത്തിന് കാരണം എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇടിയുടെ ശക്തിയില്‍ പ്രതീപ് കാറിന്റെ ചില്ലിലേയ്ക്കു വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ തല കാറിന്റെ ചില്ലിലിടിച്ച് ഗുരുതരമായി പരിക്കേറ്റു. നിലത്തു വീണ് പ്രദീപിന്റെ കാലകളുടെ പരിക്കും ഗുരുതരമാണ്.
തിരുവല്ലയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്
RECENT NEWS
Advertisment