എലിമുള്ളുംപ്ലാക്കലില്‍ കാട്ടുപോത്തിന്റെ മുന്നില്‍പെട്ട് കാര്‍ യാത്രക്കാര്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : എലിമുള്ളുംപ്ലാക്കലില്‍ കഴിഞ്ഞ ഒരാഴ്ചയായി വിഹരിക്കുന്ന കാട്ടുപോത്തിന് മുന്നില്‍ നിന്നും കാര്‍ യാത്രക്കാര്‍ രക്ഷപെട്ടത് തലനാരിഴക്ക്. രാത്രിയില്‍ കോന്നിയില്‍ നിന്നും തണ്ണിത്തോട് ഭാഗത്തേക്ക് വന്ന കാര്‍ യാത്രക്കാരനാണ് എലിമുള്ളുംപ്ലാക്കല്‍ എസ്.എന്‍.ഡി.പി യ്ക്ക് സമീപത്ത് വെച്ച് റോഡിലേക്ക് കയറി വന്ന കാട്ടുപോത്തിന് മുന്നില്‍ പെട്ടത്. കാര്‍ കണ്ടതോടെ കാട്ടുപോത്ത് റോഡില്‍ നിന്ന് ഇറങ്ങി സമീപത്തെ വീടിന്റെ  ഭാഗത്തേക്ക് പോകുന്നതും കണ്ടു. കഴിഞ്ഞ ഒരാഴ്ചയില്‍ കൂടുതലായി കാട്ടുപോത്ത് ഈ പ്രദേശത്ത് സ്ഥിരമായി എത്തുന്നുണ്ട്. വീടുകളുടെ പരിസരങ്ങളില്‍ പലതവണ പോത്ത് എത്തിയതോടെ നാട്ടുകാര്‍ പടക്കം പൊട്ടിച്ച് കയറ്റി വിടാന്‍ ശ്രമം നടത്തിയെങ്കിലും വീണ്ടും തിരികെ എത്തുകയാണ് ചെയ്യുന്നത്. ഞള്ളൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ അധികൃതര്‍ രാത്രികാല പരിശോധന നടത്തുന്നുണ്ട് എന്ന് പറയുമ്പോഴും പോത്ത് ജനവാസ മേഖല വിട്ടുപോകുന്നില്ല.

കുട്ടി അടക്കം ഈ മേഖലയില്‍ ഉണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പോത്തിനെയും കുട്ടിയേയും ആളുകള്‍ കണ്ടതായും പറയുന്നു. വനത്താല്‍ ചുറ്റപ്പെട്ടതാണ് എലിമുള്ളുംപ്ലാക്കല്‍ പ്രദേശം. എന്നാല്‍ ഈ വനാതിര്‍ത്തികളില്‍ സോളാര്‍ വേലികളും സ്ഥാപിച്ചിട്ടില്ല. കോന്നി, പത്തനംതിട്ട ഭാഗങ്ങളില്‍ നിന്നും ജോലി കഴിഞ്ഞ് രാത്രിയിലാണ് കൂടുതല്‍ ആളുകള്‍ തണ്ണിത്തോട് ഭാഗത്തേക്ക് പോകുന്നത്. ഞള്ളൂര്‍ മുതലുള്ള ഭാഗത്ത് വന മേഖലയില്‍ തെരുവ് വിളക്കുകള്‍ പലപ്പോഴും കത്താത്തതും ഭീതി വര്‍ധിപ്പിക്കുന്നു. നാട്ടില്‍ പതിവായി ഇറങ്ങുന്ന കാട്ടുപോത്തിനെ കാട് കയറ്റി വിടാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വനം വകുപ്പ് തയ്യാറാകണം എന്നാണ് നാട്ടുകാര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി ഡി സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ :...

0
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുമ്പോഴും കേരളത്തിൽ...

ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ

0
കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ....

ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായ അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിജെപി...

കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്

0
കോഴിക്കോട്: കോഴിക്കോട് പയ്യോളി അയനിക്കാട് ദേശീയപാതയിൽ ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ...