പന്തളത്ത് തെരുവ് നായ്ക്കള്‍ നാടന്‍ കോഴികളെ കൂട്ടത്തോടെ കടിച്ചുകൊന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം കുരമ്പാല മാവരചിറയ്ക്ക് സമീപം തെരുവുനായ്ക്കള്‍ കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കി. കുഴിവേലി തടത്തില്‍ ഷിബു ബാബുവിന്റെ വീട്ടിലെ ഇരുപതോളം വരുന്ന കോഴികളെയാണ് തെരുവുനായ്ക്കള്‍ കൂട്ടമായി എത്തി കടിച്ചു കൊന്നത്. ഒട്ടേറെ കോഴികള്‍ക്ക് പരിക്ക് സംഭവിച്ചിട്ടുമുണ്ട്. കൂട്ടമായി എത്തിയ തെരുവുനായ്ക്കള്‍ കൂട്ടില്‍ കടന്ന് ആക്രമിക്കുകയായിരുന്നു. കോഴിക്കൂട്  കടിച്ചിളക്കി നായകള്‍ കൂടിനുള്ളില്‍ കടന്നാണ് കോഴികളെ ആക്രമിച്ചത്. പ്രദേശത്ത് കഴിഞ്ഞ കുറച്ചു കാലങ്ങളായി തെരുവ് നായ ശല്യം രൂക്ഷമായി മാറിയിട്ടുണ്ട്.

പ്രദേശത്ത് മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായി പറയുന്നു. ഈ ഭാഗത്ത് തെരുവ് നായകള്‍ കൂട്ടമായാണ് റോഡിലൂടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നത്. ഇത് സ്കൂളില്‍ പോകുന്ന കൊച്ചുകുട്ടികള്‍ക്ക് ഉള്‍പ്പെടെ വലിയ ഭീഷണിയായി മാറിയിട്ടുണ്ട്. ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കാത്തതില്‍ല്‍ കടുത്ത പ്രതിഷേധത്തില്‍ ആണ് നാട്ടുകാര്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴിക്കുന്നത് വിഷമോ? മസാലകളിൽ വ്യാപക മായം; 25 ടണ്ണിലധികം മായമുള്ള സാധനങ്ങൾ പിടികൂടി

0
ഹൈദരാബാദ്: വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് മായം കലര്‍ത്തിയ...

തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ വച്ച് സ്ത്രീയെ കഴുത്തു ഞെരിച്ചു കൊന്നു

0
തൃശ്ശൂർ: തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ വച്ച് സ്ത്രീയെ കഴുത്തു...

ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്

0
ന്യൂഡല്‍ഹി: ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്....