കാർ വാടകയ്‌ക്കെടുത്ത് മറിച്ച് വില്‍പ്പന ; പിന്നില്‍ വന്‍ തട്ടിപ്പ് സംഘം

For full experience, Download our mobile application:
Get it on Google Play

പിറവം : കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഓട്ടമില്ലാതായ ടാക്സി കാറുകളും മറ്റ് സ്വകാര്യ വാഹനങ്ങളും വാടകയ്ക്കെടുത്ത് തമിഴ്‌നാട്ടിൽ മറിച്ചുവിൽക്കുന്ന സംഘം വിലസുന്നു. പിറവത്തു നിന്ന്‌ മാർച്ചിൽ വാടകയ്ക്കെടുത്ത കാർ തിരിച്ചുകിട്ടാതെ വന്നതിനെ തുടർന്ന് ഉടമയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്.

പിറവം ചക്കാലയ്ക്കൽ ജോൺ സി.ജോസിന്റെ കാർ പിറവത്തുള്ള പരിചയക്കാരൻ വഴിയാണ് വാടകയ്ക്ക് കൊടുത്തത്. പറഞ്ഞുറപ്പിച്ച മാസവാടക ആദ്യമൊക്കെ കൃത്യമായി കിട്ടിയെങ്കിലും പിന്നീട് കിട്ടാതായി. കാർ തിരികെ ചോദിച്ചപ്പോൾ പല അവധികൾ പറയുകയും അവസാനം കൈയൊഴിയുകയും ചെയ്തതോടെയാണ് ജോൺ പരാതിപ്പെട്ടത്. കാറിൽ ജി.പി.എസ്. ഘടിപ്പിച്ചിരുന്നതിനാൽ കാർ എവിടെയാണെന്ന്‌ കൃത്യമായി കണ്ടെത്താനായി. കോടതി ഇടപെട്ടാണ് പോലീസ് സഹായത്തോടെ തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ നിന്ന്‌ സാഹസികമായി കാർ വീണ്ടെടുത്തത്. പിറവത്തു നിന്ന്‌ ഇത്തരത്തിൽ വേറെയും വാഹനങ്ങൾ കടത്തിക്കൊണ്ടുപോയിട്ടുണ്ട്.

പിറവം എസ്.ഐ കെ.അനിൽ, രാജേഷ് തങ്കപ്പൻ, ടി.ബി. വിനയൻ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് ഗൂഡല്ലൂരിൽ നിന്ന്‌ വണ്ടി പിടിച്ചെടുത്തത്. പിറവത്തു നിന്ന്‌ മാത്രം 15 ഓളം വണ്ടികൾ ഇത്തരത്തിൽ കൊണ്ടുപോയിട്ടുണ്ടെന്നാണ് വിവരം. പെരുമ്പാവൂരിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. വാടകയ്ക്ക് എന്നു പറഞ്ഞ് വാങ്ങുന്ന കാറുകൾ കമ്പം, തേനി, ഗൂഡല്ലൂർ എന്നിവിടങ്ങളിൽ വൻകിടക്കാർക്ക് പണംവാങ്ങി മറിച്ചുകൊടുക്കുകയാണ് ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. ഏതാനും മാസം വാടക കൃത്യമായി നൽകും.

ഉടമ തിരികെ ചോദിക്കുമ്പോൾ ആദ്യം ഒഴിവുകഴിവുകൾ പറയും. പിന്നീട് സമ്മർദമേറിയാൽ മറ്റൊരു വാഹനം കൈമാറി ആദ്യത്തെ വാഹനം തിരിച്ചെടുക്കും. ഇത്തരത്തിൽ ഇതൊരു ശ്രൃംഖലയായി മുന്നോട്ടു കൊണ്ടുപോകുകയാണെന്നും മലയാളികളടക്കമുള്ള വൻസംഘം ഇതിനു പിന്നിലുണ്ടെന്നും പോലീസ് പറഞ്ഞു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...