കാസർകോട്: കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് സഹകരണ സംഘത്തിൽനിന്ന് 4.76 കോടി രൂപ തട്ടിയ കേസുമായി ബന്ധപ്പെട്ട് നിർണായക തെളിവുകൾ ശേഖരിച്ച് അന്വേഷണ സംഘം. സൊസൈറ്റി സെക്രട്ടറി കർമന്തോടി ബാളക്കണ്ടത്തെ കെ. രതീശൻ രണ്ട് ദിവസങ്ങളിലായാണ് ലോക്കറിൽനിന്ന് സ്വർണം കൊണ്ടുപോയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പണയസ്വർണം എടുത്ത ശേഷം ഉപേക്ഷിച്ച കവറുകൾ കേസിലെ പ്രതിയായ അനിൽകുമാറിന്റെ വീട്ടിൽനിന്ന് പോലീസ് കണ്ടെത്തി. രതീശൻ, ഇയാൾക്കൊപ്പം പിടിയിലായ കണ്ണൂർ സിറ്റി ഉരുവച്ചാൽ സ്വദേശിയും പയ്യന്നൂരിലെ താമസക്കാരാനുമായ മഞ്ചക്കണ്ടി അബ്ദുൾ ജബ്ബാർ എന്നിവരെ ബുധനാഴ്ച മുള്ളേരിയയിലെ സൊസൈറ്റി ഓഫീസിലെത്തിച്ച് തെളിവെടുത്തപ്പോളാണ് വ്യക്തത വന്നത്. രാവിലെ 11-ഓടെയാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ തെളിവെടുപ്പിന് എത്തിച്ചത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.