കരുതലും കൈത്താങ്ങും താലൂക്കുതല പരാതിപരിഹാര അദാലത്ത് ; ചെങ്ങന്നൂരിൽ 178 അപേക്ഷകൾ തീർപ്പാക്കി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ചെങ്ങന്നൂരിൽ നടന്ന കരുതലും കൈത്താങ്ങും താലൂക്കുതല പരാതിപരിഹാര അദാലത്തിൽ 178 പരാതികളിൽ അന്തിമതീർപ്പായി. മന്ത്രിമാരായ പി. പ്രസാദ്, സജി ചെറിയാൻ എന്നിവരാണ് അപേക്ഷകൾ തീർപ്പാക്കിയത്. ആകെ 287 പരാതികൾ ഓൺലൈനായി ലഭിച്ചിരുന്നു. ഇതിൽ പരിഗണനാർഹമായ 231 പരാതികളാണുണ്ടായിരുന്നത്. 53 പരാതികളിൽ 15 ദിവസത്തിനകം തീർപ്പുണ്ടാക്കാൻ മന്ത്രിമാർ നിർദേശിച്ചു.
അദാലത്തുദിവസം പുതുതായി 360 അപേക്ഷകളാണ് ലഭിച്ചത്. ഇതിനായി പ്രത്യേകം കൗണ്ടറുകൾ ഒരുക്കിയിരുന്നു. പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്കു കൈമാറി. സ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കേണ്ടവ ഉൾപ്പെടെ എല്ലാം പൂർത്തിയാക്കി പരമാവധി മാർച്ചിനകം എല്ലാ പരാതികളിലും തീർപ്പാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

24 പോക്കുവരവ് അപേക്ഷകളിൽ അന്തിമ തീർപ്പുകൽപ്പിക്കാനായി. അപകടകരമായി നിൽക്കുന്ന മൂന്നുവൃക്ഷങ്ങൾ മുറിച്ചുനീക്കുന്നതിനും അദാലത്തിൽ തീരുമാനമായി. ഐ.എച്ച്.ആർ.ഡി. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന അദാലത്തിൽ ഏതു വകുപ്പുമായി ബന്ധപ്പെട്ട പരാതികളിലും നിയമവും ചട്ടങ്ങളും പരിശോധിച്ച് തീർപ്പുകൽപ്പിക്കാനുള്ള പ്രത്യേക അധികാരം മന്ത്രിമാർക്ക് സർക്കാർ നൽകിയിരുന്നു. അദാലത്തിനെത്തുന്നവർക്കായി അന്വേഷണ കൗണ്ടറുകൾ, കുടിവെള്ളം, ലഘുഭക്ഷണം, വൈദ്യസേവനം തുടങ്ങിയ സൗകര്യങ്ങളുമൊരുക്കി. ഹരിതചട്ടം പാലിച്ചുകൊണ്ടാണ് അദാലത്ത് സംഘടിപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...