ചെങ്ങന്നൂർ : പ്രൊവിഡൻസ് കോളേജിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കും മാതാപിതാക്കൾക്കുമായി,10 ആം തിയതി വൈകുനേരം 3.00 മണിക്ക് പത്തനംതിട്ട വൈഎംസിഎ ഹാളിൽ കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിക്കുന്നു. പ്രശസ്ത കരിയർ കണ്സള്റ്റന്റ് മോൻസി വർഗീസും, പ്രൊവിഡൻസ് കോളേജ് ഡീൻ, പ്രൊഫ.അലക്സ് മാത്യൂയും ചേർന്നാണ് ക്ലാസുകൾ നയിക്കുന്നത്. +2 (കോമേഴ്‌സ് /സയൻസ് ) കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ചേരാവുന്ന വിവിധ ഡിഗ്രി കോഴ്സുകളെ കുറിച്ചും, അവയുടെ ജോലിസാധ്യതകളെ കുറിച്ചും, എൻട്രൻസ് പരീക്ഷകളെ കുറിച്ചും വിദഗ്ധരിൽ നിന്ന് നേരിട്ട് അറിയുന്നതിനുള്ള അവസരം സെമിനാറിലൂടെ ലഭിക്കും.
മെഡിക്കൽ, പാരാമെഡിക്കൽ, എഞ്ചിനീയറിംഗ്, കോമേഴ്‌സ്, മാനേജ്‌മന്റ് തുടങ്ങിയ മേഖലകളിൽ ഉള്ള കോഴ്സുകളെ കുറിച്ചായിരിക്കും പ്രധാനമായി സംസാരിക്കുന്നത്. ക്ലാസ്സുകൾക്ക് ശേഷം സംശയ ദുരീകരണത്തിനു, ക്യാരീർ കൗൺസിലിങ്ങിനുള്ള അവസരവും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ് സെമിനാറിൽ പങ്കെടുക്കുന്നതിനായി 9207090000 എന്ന നമ്പറിൽ ബന്ധപെടുക.