റാന്നി : കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി) വെച്ചൂച്ചിറ മേഖലാ വിദ്യാഭ്യാസ കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ വിദ്യാലയ വർഷാരംഭത്തിനു മുന്നോടിയോയി ഉന്നത വിദ്യാലാസത്തിനു വേണ്ടി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കു വേണ്ടി കരിയർ ഗൈഡൻസ് ക്ലാസ് നടത്തി. വെച്ചൂച്ചിറ എണ്ണൂറാം വയൽ സെൻ്റ് ബെർണബാസ് സി. എസ്. ഐ. പള്ളിയിൽ വെച്ച് മേഖല പ്രസിഡൻ്റ് റവ.ജെയ്സൺ പി. വർഗീസ് ഉദ്ഘാടനം നിർവഹിച്ചു.
വികാരി റവ.സോജി വർഗീസ് ജോണിൻ്റെ അദ്ധ്യക്ഷത വഹിച്ചു. കേരള ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ട്രെയ്നർ അനിൽ ബോസ് ക്ലാസ് നയിച്ചു. മേഖല സെക്രട്ടറി ജോൺ സാമുവേൽ, വൈസ് പ്രസിഡൻ്റ് റവ.ഷിബു തോമസ് സ്കറിയ,
വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ശ്രീ. ഐസക്ക് വർഗീസ്, പരിസ്ഥിതി കമ്മീഷൻ ചെയർമാൻ പി.ടി മാത്യു, എം.സി ബോബൻ, ട്രഷറർ ജോൺ വി.തോമസ് എന്നിവർ പ്രസംഗിച്ചു.