തീർഥാടന സംഘം സഞ്ചരിച്ച മിനിവാന്‍ മറിഞ്ഞ് ഏഴ് പേർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

അമരാവതി : ആന്ധ്രാപ്രദേശിലെ പലനാട് ജില്ലയില്‍ തീര്‍ഥാടന സംഘം സഞ്ചരിച്ച മിനിവാന്‍ മറിഞ്ഞ് ഏഴ് പേര്‍ മരിച്ചു. അപകടത്തില്‍ പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു. ആറു പേര്‍ സംഭവസ്ഥലത്തുവെച്ചും ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. ശ്രീശൈലത്തിലേക്ക് തീര്‍ത്ഥാടനത്തിന് പോയി മടങ്ങുകയായിരുന്ന 38 പേരാണ് വാനില്‍ ഉണ്ടായിരുന്നത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ചിലരെ മെച്ചപ്പെട്ട ചികിത്സക്കായി ഗുണ്ടൂരിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു. അപകടത്തിന്‍റെ കാരണം അന്വേഷിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായി തെലുങ്കുദേശം പാര്‍ട്ടി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡു പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കണമെന്നും പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാട്ടാക്കടയിലെ ആദിശേഖർ കൊലപാതകം ; പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി

0
ന്യൂഡൽഹി : കാട്ടാക്കടയിലെ ആദിശേഖറിന്റെ കൊലപാതകത്തിൽ പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച്...

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ബലാത്സംഗം ; യുവാവിനെ ഗ്രാമവാസികൾ തല്ലിക്കൊന്നു

0
ഛത്ര : ഝാർഖണ്ഡിലെ ഛത്ര ജില്ലയിൽ ബലാത്സംഗക്കുറ്റം ആരോപിക്കപ്പെട്ട ഒരു യുവാവിനെ...

‘ചിലരെ രഹസ്യമായി കാണേണ്ടി വരും’ ; ഹെലികോപ്റ്റർ വിവാദത്തിൽ പുതിയ വിശദീകരണവുമായി മുഖ്യമന്ത്രി

0
തിരുവനന്തപുരം: ഹെലികോപ്റ്റർ യാത്രയെ ചൊല്ലിയുള്ള വിവാദത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഇക്കുറി...

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാല്‍ വകുപ്പിന്റെ ആദരം

0
കൊച്ചി: തലസ്ഥാന നഗരിയുടെ പ്രൗഢിയായ തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്...