‘തെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ ജന വികാരത്തിന്റെ പ്രതിഫലനമായിരിക്കും’ ; കെ സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : രണ്ടാം പിണറായി സർക്കാരിന്റെ ദുർഭരണത്തിന്റെയും പ്രതിപക്ഷത്തിന്റെ നിഷ്ക്രിയത്വത്തിന്റെയും വിലയിരുത്തലായിരിക്കും തൃക്കാക്കര ഉപതെരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ ജനങ്ങളുടെ വികാരത്തിന്റെ പ്രതിഫലനമായിരിക്കുമെന്നും സുരേന്ദ്രൻ കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മതതീവ്രവാദികളുടെ അധിനിവേശത്തിനെതിരെ ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളുടെ പ്രതിഷേധ വോട്ട് പ്രതിഫലിക്കും. സർക്കാരും പ്രതിപക്ഷവും മതതീവ്രവാദ ശക്തികളെ സഹായിക്കുമ്പോൾ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുപോലെ അസന്തുഷ്ടരാണ്. തൃക്കാക്കരയിൽ പോപ്പുലർ ഫ്രണ്ടിന്റെ വോട്ടിനായി എൽ.ഡി.എഫ്- യു.ഡി.എഫ് നേതാക്കൾ തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. സർക്കാരുമായും പ്രതിപക്ഷവുമായും പോപ്പുലർ ഫ്രണ്ട് വിലപേശുകയാണ്. ഇത് ഹിന്ദു, ക്രിസ്ത്യൻ വോട്ടർമാർ അംഗീകരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും മതതീവ്രവാദികളുടെ വോട്ടിനായി മത്സരിക്കുകയാണ്. ഇത് ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളുടെ ആത്മാഭിമാനത്തിൻറെ പ്രശ്നമാണ്. അതാണ് താമരശ്ശേരി ബിഷപ്പ് പറഞ്ഞത്. പോപ്പുലർ ഫ്രണ്ട് നേതാവ് യഹിയ തങ്ങളെ അറസ്റ്റ് ചെയ്യാൻ പോയതും തിരിച്ചുവരേണ്ടി വന്നതും കേരള പൊലീസിൻ നാണക്കേടാണെന്നും ബി.ജെ.പി അദ്ധ്യക്ഷൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...