ക്യാരറ്റ് കഴിക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പതിവായി കേൾക്കാറുള്ള കാര്യമാണ്. പൊട്ടാസ്യം അധികമുള്ള പച്ചക്കറികളിലൊന്നാണ് കാരറ്റ്. കാരറ്റ് ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മലബന്ധത്തിന്റെ പ്രശ്നം പരിഹരിക്കാൻ സഹായിക്കും. ആരോഗ്യകരമായ കൊളസ്ട്രോൾ നിലനിർത്താനും ഹൃദ്രോഗങ്ങൾ തടയാനും കാരറ്റ് സഹായിക്കുന്നു.
കാരറ്റിലെ കരോട്ടിനും ആന്റിഓക്സിഡന്റുകളും അർബുദത്തെയും പ്രതിരോധിക്കുന്നുണ്ട്. പ്രത്യേകിച്ച് സ്തനാർബുദം, ബ്ലാഡർ കാൻസർ എന്നിവ. കാരറ്റ് കൂടുതൽ ഉപയോഗിക്കുന്ന സ്ത്രീകളിൽ സ്തനാർബുദം ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് പഠനം പറയുന്നു.