കാറുകളും ഓട്ടോറിക്ഷകളും കൂട്ടിയിടിച്ചു ; ആറോളം വാഹനങ്ങൾക്ക് കേടുപാട്

For full experience, Download our mobile application:
Get it on Google Play

മാന്നാർ : തിരുവല്ല-മാവേലിക്കര സംസ്ഥാന പാതയിലെ ഏറെ തിരക്കേറിയ മാന്നാർ ടൗണിൽ കാറുകളും ഓട്ടോറിക്ഷകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറോളം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. പരുമലക്കടവിലെ ട്രാഫിക് സിഗ്നലിനോട് ചേർന്ന് ഇന്നലെ ഇന്നലെ വൈകിട്ട് 4.30നായിരുന്നു സംഭവം. മാവേലിക്കര ഭാഗത്തുനിന്നും തിരുവല്ലയിലേക്ക് അമിതവേഗതയിൽ വന്ന കാർ സിഗ്നൽ മറികടക്കുന്നതിനിടയിൽ മുന്നിലെ ഓട്ടോറിക്ഷയുടെ പിന്നിൽ ഇടിക്കുകയും നിയന്ത്രണം വിട്ട് സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിന് പിന്നിലേക്ക് ഇടിച്ചു കയറുകയും ആയിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ ഡ്രൈവർ റോഡിലേക്ക് തെറിച്ച് വീഴുകയും നിയന്ത്രണം വിട്ട ഓട്ടോറിക്ഷ എതിർ ദിശയിലെ ഓട്ടോസ്റ്റാൻഡിലേക്ക് ഇടിച്ചു കയറിയതോടെ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന മറ്റ് രണ്ട് ഓട്ടോറിക്ഷകൾക്കും രണ്ട് കാറുകൾക്കും കേടുപാടുകൾ സംഭവിച്ചു. അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഓട്ടോറിക്ഷ ഡ്രൈവർ നിരണം, തേവേരി മട്ടക്കൽ വീട്ടിൽ സോണിക്ക് പരിക്കുപറ്റി. ഇയാളെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. മാന്നാർ പോലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നും നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഐഎഎസ് തലത്തിൽ വൻ മാറ്റം ; എൻ. പ്രശാന്തിനും ശ്രീറാമിനും പുതിയ ചുമതലകൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണി. എന്‍ പ്രശാന്ത് ഐഎഎസിന്...

ലോകകപ്പ് സെമിക്കിടയിലെ വൈദ്യുതി മുടക്കം; കെഎസ്ഇബി ഓഫീസ് ആക്രമിച്ച അഞ്ച് പ്രതികൾ അറസ്റ്റിൽ

0
തൃശൂര്‍: മാള കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍....

നവകേരള യാത്ര മർദ്ദനക്കേസ് അട്ടിമറി ശ്രമം; എം.ആർ. അജിത് കുമാറിന്റെ പേര് പരാമർശിച്ച് എസ്‌ഐടി...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ...

പശ്ചിമേഷ്യയിലെ സംഘർഷം; കൊച്ചി–ഗൾഫ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനഃക്രമീകരിച്ചു

0
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌...