ഫോണിലെ ഇന്റർനെറ്റ് വേ​ഗത കുറയുന്നതിന് ഇവയൊക്കെ കാരണമാവാം, എങ്ങനെ പരിഹരിക്കാം

For full experience, Download our mobile application:
Get it on Google Play

സ്മാർട്ട് ഫോണുകള്‍ ഉപയോഗിക്കുന്ന ഭൂരിഭാഗം ഉപയോക്താക്കളും നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് ഫോണിലെ ഇന്റർനെറ്റ് വേഗത കുറയുന്നത്. പുതിയ ഫോണില്‍ മികച്ച സ്പീഡില്‍ ഇന്റർനെറ്റ് ലഭിക്കും എങ്കിലും ഫോണ്‍ വാങ്ങി നാളുകള്‍ കഴിഞ്ഞതിന് ശേഷം ഫോണിന്റെ ഇന്റർനെറ്റ് വേഗത കുറയുന്നത് സാധാരണമാണ്. ഫോണില്‍ ക്യാഷെ അടിയുന്നതടക്കം പല പ്രശ്നങ്ങളാണ് ഇതിന് കാരണം. ഫോൺ ഉപയോ​ഗിച്ചുതന്നെ നിങ്ങൾക്ക് ഇന്റർനെറ്റ് വേ​ഗത കൂട്ടാം. ഇതിനായി ചില വഴികളുണ്ട്. ഫോണിൽ ഇന്റർനെറ്റ് വേ​ഗത തീരെ കുറയുമ്പോൾ ഫോൺ റീസ്റ്റാർട്ട് ചെയ്യുക എന്നത് ഒരു പോംവഴിയാണ്. ഇതിനായി ഫോണിന്റെ പവർ ബട്ടൺ അമർത്തി പിടിക്കുക. ഭൂരിഭാഗം ഫോണുകളിലും പവർ ബട്ടണ്‍ അല്‍പനേരം അമർത്തിപ്പിടിച്ചാല്‍ ഫോണ്‍ റീ സ്റ്റാർട്ട് ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കുന്നതാണ്. നിങ്ങള്‍ ഇന്റർനെറ്റ് ഉപയോ​ഗിക്കുന്ന സമയത്ത് ഫോണിന്റെ ബാഗ്രൗണ്ടില്‍ നിന്ന് ആവിശ്യമില്ലാത്ത ആപ്പുകള്‍ ക്ലോസ് ചെയ്യാനും ശ്രമിക്കേണ്ടതാണ്. ഈ ആപ്പുകള്‍ക്ക് എല്ലാം പ്രവർത്തിക്കാനുള്ള ഇന്റർനെറ്റ് നമ്മുടെ ഡാറ്റയില്‍ നിന്ന് നഷ്ടപ്പെട്ടുകൊണ്ട് ഇരിക്കും. ഇത് അമിത ഡാറ്റാ ഉപഭോഗത്തിനും ഇന്റർനെറ്റ് വേഗത കുറയാനും കാരണമാകും.

ഇടയ്ക്കിടയ്ക്ക് നിങ്ങളുടെ ഫോണിന്റെ ക്യാഷെകള്‍ ക്ലിയർ ചെയ്യുക. നിരവധി വെബ്സൈറ്റുകള്‍ സന്ദർശിക്കുന്നത് വഴിയാണ് ഫോണില്‍ ക്യാഷെകള്‍ കുമിഞ്ഞുകൂടുന്നത്. ഇത് ഇന്റർനെറ്റ് വേഗത കുറയ്ക്കും. ഇവ ക്ലിയർ ചെയ്യാനായി ഫോണിന്റെ സെറ്റിങ്ങ്സില്‍ എത്തുക. ഇവിടെ നിന്ന് ജനറല്‍ എന്ന വിഭാഗം തിരഞ്ഞെടുക്കുക. ഇവിടെ സ്റ്റോറേജ് ആൻഡ് ഐക്ലൗഡ് യൂസേജ് എന്ന ഒരു ഓപ്ഷൻ കാണാൻ സാധിക്കുന്നതായിരിക്കും. ഇതില്‍ ക്ലിക്ക് ചെയ്ത് പിന്നീട് വരുന്ന ഓപ്ഷനുകളില്‍ നിന്ന് മാനേജ് സ്റ്റോറേജ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇവിടെ ക്യാഷെകള്‍ ക്ലിയർ ചെയ്യാനുള്ള ഓപ്ഷൻ നിങ്ങള്‍ക്ക് കാണാൻ സാധിക്കുന്നതായിരിക്കും. ആവശ്യമായ ഇടവേളകളിലെല്ലാം ഫോണിന്റെ സോഫ്റ്റുവെയർ അപ്ഡേറ്റ് ചെയ്യുന്നതും നിങ്ങളുടെ ഫോണിന്റെ ഇന്റർനെറ്റ് വേഗത ഉയർത്താൻ‌ സഹായിക്കുന്നതായിരിക്കും. ചില ബഗുകള്‍ നിങ്ങളുടെ ഫോണിന്റെ ഇന്റർനെറ്റ് വേഗത കുറയ്ക്കാൻ കാരണമായേക്കാം പുതിയ അപ്ഡേറ്റ് ചെയ്യുന്നതോടെ ഈ ബഗ് പ്രശ്നം ഒഴിവാക്കാൻ സാധിക്കും. ഇതുവഴി ഇന്റർനെറ്റ് വേ​ഗത കൂട്ടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊണ്ടിമുതൽ കേസ് : മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് സെഷൻസ് കോടതി...

0
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ തിരുവനന്തപുരം...

ഷാങ്ഹായ് സഹകരണ ഉച്ചകോടി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും

0
ബിഷ്കെക്: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ പ്രധാന സെഷനിൽ പ്രധാനമന്ത്രി...

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ തുടങ്ങും

0
കൊച്ചി : മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ...

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...