എയര്‍ ഇന്ത്യയുടെ ആദ്യ എയര്‍ബസ് എ350 വിമാനം പുറത്തിറക്കി ; 22ന് സര്‍വീസ് തുടങ്ങും

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: ഇന്ത്യയുടെയും എയര്‍ ഇന്ത്യയുടെയും ആദ്യ എയര്‍ബസ് എ350 വിമാനം വ്യാഴാഴ്ച പുറത്തിറക്കി. ഹൈദരാബാദില്‍ നടന്ന വിങ്‌സ് ഇന്ത്യ 2024-ല്‍ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഈ വര്‍ഷം മെയ് മാസത്തോടുകൂടി ആറ് എ350 വിമാനങ്ങള്‍കൂടി എയര്‍ ഇന്ത്യയ്ക്ക് ലഭിക്കും. ജനുവരി 22ഓടെ ആദ്യവിമാനത്തിന്റെ ആഭ്യന്തര സര്‍വീസ് ആരംഭിക്കും. ക്രമേണ അന്താരാഷ്ട്ര റൂട്ടുകളിലേക്ക് ഇത് മാറുകയും ചെയ്യും. എയര്‍ഇന്ത്യയുടെ ഗെയിം ചേഞ്ചറാണ് എ350 വിമാനങ്ങളെന്ന് കമ്പനി സിഇഒയും എംഡിയുമായ കാംപെല്‍ വില്‍സണ്‍ വ്യക്തമാക്കി.

‘ഇത് ഞങ്ങളുടെ യാത്രക്കാരുടെ അനുഭവം ഉയര്‍ത്തുക മാത്രമല്ല, പുതിയ റൂട്ടുകളും വിപുലീകരണത്തിനുള്ള അവസരങ്ങളും തുറക്കുകയും കൂടിയാണ്‌ ചെയ്യുന്നത്. വിമാനങ്ങളുടെയും ഉത്പന്നങ്ങളുടെയും ഈ നവീകരണം എയര്‍ ഇന്ത്യയെ ലോക വ്യോമയാന മേഖലയില്‍ ഉയര്‍ന്ന തലത്തിലേക്ക് തിരികെ കൊണ്ടുവരും’ എയര്‍ഇന്ത്യ സി.ഇ.ഒ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാസികൾക്ക് മുന്നറിയിപ്പ് ; ദുബായിലും വടക്കൻ എമിറേറ്റുകളിലും സാധാരണ തൊഴിലാളികളെ ലക്ഷ്യമിട്ട് വൻ തട്ടിപ്പ്...

0
കൊച്ചി: ദുബായിലും വടക്കൻ എമിറേറ്റുകളിലും സാധാരണ തൊഴിലാളികളെ ഇരകളാക്കി വൻ തട്ടിപ്പ്....

അകലക്കുന്നത്തും പാലായിലും വിവിധ ഇടങ്ങളിൽ മോഷണം ; പോലീസ് അന്വേഷണം

0
കോട്ടയം : കോട്ടയം അകലക്കുന്നത്തും പാലായിലും വിവിധ ഇടങ്ങളിൽ മോഷണം. പൂത്തിളപ്പിൽ പട്ടാപകൽ...

അമേരിക്കയിലെ മലയാളി യുവതികളുടെ ദുരൂഹമരണം ; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വൈകും ; അന്വേഷണം പുരോഗമിക്കുന്നു

0
കാലിഫോർണിയ: മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കയിൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്....

തിരുവനന്തപുരം കോർപ്പറേഷൻ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിംഗ് ഡ്രൈവ് ; വി.വി. രാജേഷ്...

0
തിരുവനന്തപുരം: കാടും പടർപ്പും മാലിന്യവും നിറഞ്ഞ് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയ തിരുവനന്തപുരം...