തിരുവനന്തപുരം കോർപ്പറേഷൻ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിംഗ് ഡ്രൈവ് ; വി.വി. രാജേഷ് ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാടും പടർപ്പും മാലിന്യവും നിറഞ്ഞ് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയ തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ നഗരസഭയുടെ നേതൃത്വത്തിൽ മെഗാ ക്ലീനിങ് ഡ്രൈവ് നടക്കും. രാവിലെ എട്ട് മണിക്ക് മേയർ വി.വി. രാജേഷ് ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്യും. പ്രശസ്ത പാമ്പുപിടുത്തക്കാരൻ വാവ സുരേഷാണ് ചടങ്ങിലെ മുഖ്യാതിഥി. ആശുപത്രിയിലെ 20 ഏക്കറോളം വരുന്ന വിശാലമായ കോമ്പൗണ്ടിൽ കാടും മാലിന്യക്കൂനകളും നിറഞ്ഞത് സമീപവാസികൾക്കും രോഗികൾക്കും വലിയ ആരോഗ്യഭീഷണിയാണ് സൃഷ്ടിക്കുന്നത്. നിലവിൽ പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അടിയന്തര നടപടിയെന്ന നിലയിലാണ് ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നത്. കാടുപിടിച്ച പ്രദേശങ്ങളിൽ പാമ്പുകളുടെ സാന്നിധ്യം കൂടുതലാണ്.

നഗരസഭയുടെ നൂറോളം വരുന്ന ജീവനക്കാരുടെ പ്രത്യേക സംഘത്തോടൊപ്പം സമീപത്തെ റെസിഡന്‍റ്സ് അസോസിയേഷൻ പ്രതിനിധികളും നാട്ടുകാരും ശുചീകരണത്തിൽ പങ്കാളികളാകും. ചടങ്ങിൽ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ. ഗോപൻ, ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ, ആശുപത്രി സൂപ്രണ്ട് ഡോ. കൃഷ്‌ണവേണി, മെഡിക്കൽ കോളെജ് നോഡൽ ഓഫീസർ ഡോ. കവിത രവി തുടങ്ങിയ പ്രമുഖരും സംബന്ധിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊണ്ടിമുതൽ കേസ് : മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് സെഷൻസ് കോടതി...

0
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ തിരുവനന്തപുരം...

ഷാങ്ഹായ് സഹകരണ ഉച്ചകോടി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും

0
ബിഷ്കെക്: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ പ്രധാന സെഷനിൽ പ്രധാനമന്ത്രി...

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ തുടങ്ങും

0
കൊച്ചി : മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ...

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...