ടാറിംഗ് കഴിഞ്ഞയുടന്‍ റോഡ് തകര്‍ന്നു ; നടപടിയെടുത്ത് മന്ത്രി മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ടാറിംഗ് കഴിഞ്ഞയുടന്‍ റോഡ് തകര്‍ന്ന സംഭവത്തിൽ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയെടുത്ത് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കോഴിക്കോട് കൂളിമാട് -എരഞ്ഞിമാവ് റോഡ് തകര്‍ന്ന സംഭവത്തിലാണ് അസിസ്റ്റന്‍റ് എൻജിനീയറെയും ഓവര്‍സീയറെയും സ്ഥലം മാറ്റാന്‍ തീരുമാനിച്ചത്. മന്ത്രി റിയാസിന്‍റെ നിര്‍ദ്ദേശാനുസരണമാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. കരാറുകാരന്‍റെ ലൈസൻസ് ആറുമാസത്തേക്ക് റദ്ദാക്കാനും തീരുമാനിച്ചു. കോഴിക്കോട് കൂളിമാട് -എരഞ്ഞിമാവ് റൂട്ടിലെ 110 മീറ്റർ റോഡാണ് ടാറിംഗ് കഴിഞ്ഞയുടൻ തകർന്നത്.  കരാറുകാരൻ സ്വന്തം ചെലവിൽ റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമായ ക്ലീനിങ് നടത്താതെ ടാർ ചെയ്തതാണ് പണി കഴിഞ്ഞ ഉടന്‍ റോഡ് തകരാൻ കാരണമെന്ന് വിജിലൻസ് റിപ്പോർട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയെടുത്തത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തേനിയിൽ നിന്ന് എരുമേലിയിലേക്ക് പുതിയ ശബരി റെയിൽപ്പാത നിർമ്മാണം ; സർവേയ്ക്ക് അനുമതി

0
ചെന്നൈ : തമിഴ്‌നാട്ടിലെ തേനിയിൽനിന്ന് എരുമേലിയിലേക്ക് ശബരി റെയിൽപ്പാത നിർമിക്കുന്ന കാര്യം...

മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളി പ്രവീന്റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം: മുതലപ്പൊഴിയിൽ കായലിൽ വീണ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ...

കൊളംബിയയിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 132 ആയി ; 570 പേര്‍ക്ക് പരുക്ക്

0
ബൊഗോട്ട : കൊളംബിയയില്‍ ഉണ്ടായ വന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 132...

കുട്ടനാട് താലൂക്കിലും, പത്തനംതിട്ട ജില്ലയിലെയും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
ആലപ്പുഴ : കുട്ടനാട് താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. വെള്ളക്കെട്ട്...